സുവിശേഷവേലയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക ; ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ

For full experience, Download our mobile application:
Get it on Google Play

വത്തിക്കാന്‍ സിറ്റി: കര്‍ത്താവിന്റെ വചനം ആയിരങ്ങളിലേക്ക് പകര്‍ന്നുകൊണ്ടിരിക്കുന്ന സുവിശേഷ ശുശ്രൂഷയിലേര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പ. ഒക്ടോബര്‍ 20 വ്യാഴാഴ്ച ട്വിറ്ററില്‍ കുറിച്ച സന്ദേശത്തിലൂടെയാണ് മിഷ്ണറിമാര്‍ക്കായി പ്രാര്‍ത്ഥിക്കുവാനുള്ള ആഹ്വാനം പാപ്പ നല്‍കിയത്. “ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അയക്കപ്പെട്ട്, തങ്ങളുടെ ജീവിതങ്ങള്‍ കൊണ്ട് സുവിശേഷത്തിന്റെ ശുശ്രൂഷയില്‍ സ്നേഹത്തിന്റെ കഥ രചിക്കുന്ന മിഷ്ണറിമാര്‍ക്കായി നമുക്കൊരുമിച്ച്‌ പ്രാര്‍ത്ഥിക്കാം” എന്നതായിരുന്നു പാപ്പയുടെ ട്വീറ്റ്.

ഒക്ടോബര്‍ മാസത്തിലെ അവസാന ഞായറിനു തൊട്ടുമുമ്പുള്ള ഞായറാഴ്ചയാണ് ആഗോള സഭ മിഷന്‍ ഞായറായി ആചരിക്കുന്നത്. ഇതിന്‍പ്രകാരം ഒക്ടോബര്‍ 23 ഞായറാഴ്ചയാണ് ഇത്തവണത്തെ മിഷന്‍ ഞായറായി ആചരിക്കുന്നത്. ഇതിന് മുന്നോടിയായാണ് പാപ്പയുടെ പ്രാര്‍ത്ഥനാഹ്വാനം. ഒരുമിച്ച്‌ പ്രാര്‍ത്ഥിക്കാം (#PrayTogether), മിഷ്ണറി ഒക്ടോബര്‍ (#OctoberMissionary) എന്നീ ഹാഷ്ടാഗുകളോടെയായിരുന്നു ഫ്രാന്‍സിസ് പാപ്പയുടെ സന്ദേശം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാജ കാഫിർ സ്ക്രീന്‍ഷോട്ട് ; നിർമിച്ചയാളെക്കുറിച്ച് നിർണായക വിവരം ലഭിച്ചതായി സൂചന

0
കോഴിക്കോട്: വ്യാജ കാഫിർ സ്ക്രീന്‍ഷോട്ട് നിർമിച്ചയാളെക്കുറിച്ച് നിർണായക വിവരം പ്രത്യേക അന്വേഷണ...

സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു

0
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമാകുന്നു. ഇന്ന് മൂന്ന് ജില്ലകളിൽ മാത്രമാണ് മഴ...

നിപ ; ആരോഗ്യമന്ത്രി ഇന്ന് കോഴിക്കോട്ട് എത്തും

0
കോഴിക്കോട്: ആരോഗ്യമന്ത്രി കെ.മുരളീധരൻ ഇന്ന് കോഴിക്കോട് എത്തും. നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ...

ഇറാൻ യുഎസ് സമാധാന കരാർ ഇന്ന് ഒപ്പുവെക്കുമെന്ന് ട്രംപ്

0
ടെഹ്റാൻ: ഇറാൻ-യുഎസ് സമാധാന ധാരണ ഇന്ന് ഒപ്പുവയ്ക്കുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്....