Wednesday, May 14, 2025 10:32 pm

നാം ഉപയോഗിക്കുന്ന പച്ചക്കറികളും പഴങ്ങളും വിഷമയമായി മാറുന്നു : ചലച്ചിത്രതാരം കൃഷണപ്രസാദ്

For full experience, Download our mobile application:
Get it on Google Play

കോന്നി : ഇതര സംസ്ഥാനത്ത് നിന്നും കേരളത്തിലെത്തിച്ച് നാം ഉപയോഗിക്കുന്ന പച്ചക്കറികളും പഴ വർഗ്ഗങ്ങളും വിഷമയമായി മാറിയിരിക്കുന്നു എന്ന് ചലച്ചിത്ര താരവും യുവ കർഷക അവാർഡ് ജേതാവുമായ കൃഷണപ്രസാദ്‌ പറഞ്ഞു. കോന്നി ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസ് വാർഷീകം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. മാരകമായ എൻഡോസൾഫൻ പോലെയുള്ള കീടനാശിനികൾ ആണ് കേരളത്തിലേക്ക് വരുന്ന പച്ചക്കറികളിൽ തളിക്കുന്നത്.

കടകളിൽ വിൽക്കുവാൻ വെച്ചിരിക്കുന്ന വിഷം മുന്തിരികളിൽ ഈച്ചകളെ ആകർഷിച്ച് ശുദ്ധമാണെന്ന് വരുത്തി തീർക്കാൻ ശർക്കര വെള്ളം തളിക്കുന്ന സംഭവങ്ങളും കേരളത്തിൽ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ രണ്ട് വർഷമായി കോവിഡ് മൂലം നാം ഏറെ ദുരിതമനുഭവിച്ചു. എന്നാൽ കേരളത്തിലെ പല ആളുകളും ഇതെല്ലാം മറന്നാണ് മുന്നോട്ട് ജീവിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സുലേഖ വി നായർ അധ്യക്ഷത വഹിച്ചു. സി ഡി എസ് അക്കൗണ്ടന്‍റ് ഉണ്ണികൃഷ്ണൻ നായർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ മിഷൻ കോർഡിനേറ്റർ പ്രശാന്ത് ബാബു ജെ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ മികച്ച വ്യക്തികളെ ആദരിച്ചു.

എം കെ ലത മെമ്മോറിയൽ പ്രിൻസിപ്പൽ ആശാറാം മോഹൻ വിശിഷ്ട വ്യക്തിയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗം തുളസീ മണിയമ്മ, കോന്നി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് റോജി എബ്രഹാം, ലിസിയമ്മ ജോഷ്വ, ഗ്രാമപഞ്ചായത്ത് അംഗം ജോയ്‌സ് എബ്രഹാം, കോന്നി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുനി ബി റ്റി, വിവിധ ഗ്രാമ പഞ്ചായത്ത് അംഗങ്ങൾ, സി ഡി എസ് അംഗങ്ങൾ തുങ്ങിയവർ പങ്കെടുത്തു. കോന്നി പഞ്ചായത്തിലെ പതിനെട്ട് വാർഡുകളിലെ 214 അയൽക്കൂട്ട അംഗങ്ങൾ, ഓക്സിലറി ഗ്രുപ്പുകൾ, ബാലസഭകൾ,വയോജന അയൽക്കൂട്ടങ്ങൾ, ബാലസഭകൾ എന്നിവയുടെ സംയുക്ത ഘോഷയാത്രയും നടന്നു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

‘എന്റെ കേരളം’ പ്രദര്‍ശന വിപണന കലാമേള മേയ് 16 മുതൽ

0
പത്തനംതിട്ട : രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് 'എന്റെ...

പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഐഎമ്മിന്റെ പരിഹാസത്തിന് മറുപടിയുമായി കെ. സുധാകരൻ

0
തിരുവനന്തപുരം : പല്ലുകൊഴിഞ്ഞ സിംഹമാണെന്ന സിപിഐഎമ്മിന്റെ പരിഹാസത്തിന് മറുപടിയുമായി കെ.പി.സി.സി മുൻ...

പാക് അനുകൂല മുദ്രാവാക്യം വിളിച്ച യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ

0
ബെംഗളൂരു: പാക് അനുകൂല മുദ്രാവാക്യം വിളിച്ച യുവാവ് ബെംഗളൂരുവിൽ അറസ്റ്റിൽ. ഛത്തീസ്‍ഗഢ്...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
മത്സ്യകര്‍ഷക അവാര്‍ഡ് മത്സ്യകര്‍ഷക അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. മികച്ച ശുദ്ധജല മത്സ്യകര്‍ഷകന്‍, നൂതന...