മൂവാറ്റുപുഴ: ഗായകന്‍ എം.ജി. ശ്രീകുമാര്‍ തീരദേശപരിപാലനനിയമം ലംഘിച്ച് കൊച്ചി ബോള്‍ഗാട്ടി പാലസിനുസമീപം വീട് നിര്‍മിച്ചെന്ന കേസ് മൂവാറ്റുപുഴ വിജിലന്‍സ് കോടതി വാദം കേട്ട് വിധിപറയാന്‍ ഓഗസ്റ്റ് രണ്ടിലേക്ക് മാറ്റി.
വിജിലൻസ് അഡീഷണൽ ഡയറക്ടറുടെ നടപടിയെ ചോദ്യം ചെയ്ത് ഹർജിക്കാരനായ ജി. ഗിരീഷ്ബാബു ആക്ഷേപഹർജി ഫയൽ ചെയ്തിരുന്നു. കോടതിക്ക് നിയമോപദേശം നൽകുകയെന്നത് ചട്ടവിരുദ്ധമായ നടപടിയാണെന്നായിരുന്നു ഹർജിക്കാന്റെ അഭിഭാഷകന്റെ വാദം. ഈ വാദം അംഗീകരിച്ചാണ് മൂവാറ്റുപുഴ വിജിലൻസ് ജഡ്ജി പി.പി. സെയ്തലവി കേസ് വിധിപറയാൻ മാറ്റിയത്. ബോൾഗാട്ടി പാലസിന് സമീപം കായലിൽനിന്ന് 100 മീറ്റർ മാത്രം മാറിയാണ് പഴയവീട് വാങ്ങി പൊളിച്ച് പുതിയ വീട് നിർമിച്ചതെന്ന് കാണിച്ച് 2017 ഡിസംബറിലാണ് പരാതി നൽകിയത്. മുളവ്കാട് പഞ്ചായത്തിൽ 2010 മുതൽ ജോലി ചെയ്ത എട്ടുസെക്രട്ടറിമാർ, അസിസ്റ്റന്റ് എൻജിനിയർ എന്നിവരാണ് മറ്റ് പ്രതികൾ.