വണ്ടിപ്പെരിയാറിൽ ഇരയുടെ അച്ഛനെ ആക്രമിച്ച സംഭവം ; ആക്രമിച്ചത് സ്വയരക്ഷയ്‌ക്കെന്ന് പാൽരാജിന്റെ കുടുംബം, നല്ല ന്യായികരണമെന്ന് ജനങ്ങൾ….!

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ ബന്ധുക്കളെ ആക്രമിച്ചത് സ്വയ രക്ഷക്കെന്ന് പ്രതി പാൽ രാജിന്റെ കുടുംബം. ആക്രമണം കരുതിക്കൂട്ടി ആയിരുന്നില്ലെന്നും പെൺകുട്ടിയുടെ കുടുംബം തുടർച്ചയായി ഭീഷണിപ്പെടുത്തുന്നതിനാൽ സർക്കാർ സുരക്ഷയൊരുക്കണമെന്നും പാൽ രാജിന്റെ കുടുംബം ആവശ്യപ്പെടുകയും ചെയ്തു. പാൽരാജിന്റേത് കരുതിക്കൂട്ടിയുള്ള ആക്രമണമായിരുന്നുവെന്നും ഇയാളാണ് പ്രകോപനമുണ്ടാക്കിയതെന്നുമാണ് പൊലീസ് എഫ്‌ഐആറിൽ പറയുന്നത്. ഒരു മരണാനന്തര ചടങ്ങിനായി പോകവേ, കൊല്ലപ്പെട്ട കുട്ടിയുടെ അച്ഛനെയും മുത്തച്ഛനെയും പാൽരാജ് കുത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു.

എന്നാൽ ഈ ആരോപണങ്ങളെ പൂർണമായും നിഷേധിക്കുകയാണ് പാൽരാജന്റെ കുടുംബം. പ്രകോപനപരമായ ഇടപെടലുകൾ നടത്തിയിട്ടുള്ളത് പെൺകുട്ടിയുടെ കുടുംബമാണെന്നും നേരത്തേയും സമാന അനുഭവമുണ്ടായിട്ടുണ്ടെന്നുമാണ് ഇവർ പറയുന്നത്. പാൽരാജിന്റെ കയ്യിൽ കത്തി ആയിരുന്നില്ല, തയ്യൽ സാമഗ്രിയായിരുന്നു ഉണ്ടായിരുന്നതെന്നും തനിക്ക് നേരെയുണ്ടായ ആക്രമണത്തെ പ്രതിരോധിക്കുക മാത്രമാണ് പാൽരാജ് ചെയ്തതെന്നും കുടുംബം പറയുന്നു. പെൺകുട്ടിയുടെ കുടുംബത്തിനെതിരെ ഹൈക്കോടതിയിലടക്കം ചെന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ഇവരുടെ വാദം. തങ്ങൾ നിരപരാധികളാണെന്നും ഇവർ ആവർത്തിച്ച്‌ പറയുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡെപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന ചർച്ച പരാജയം : നാളെ (വെള്ളിയാഴ്ച)...

0
ന്യൂഡൽഹി : ഡപ്യൂട്ടി ചീഫ് ലേബർ കമ്മിഷണറുടെ മധ്യസ്ഥതയിൽ നടന്ന അനുരഞ്ജന...

മദ്യലഹരിയിൽ നടുറോഡിൽ വാഹനങ്ങൾ തടഞ്ഞ് യുവതിയുടെ പരാക്രമം ; എഎസ്ഐയെ കടിച്ചു

0
തൃശൂർ: തൃശൂർ നഗരത്തിൽ മദ്യലഹരിയിൽ കാറുകൾ തടഞ്ഞ് പരാക്രമം കാട്ടിയ യുവതി...

ഇ.ഡി ആക്രമണക്കേസ് : 28 പ്രതികൾക്കെതിരെ പിഎംഎൽഎ കേസും

0
തിരുവനന്തപുരം : പിണറായി വിജയന്റെ വാടക വീട്ടിൽ റെയ്ഡിനെത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്...

തെന്മല സർക്കിൾ ഓഫീസ് കുളത്തുപ്പുഴയിൽ തുടരും ; ഐജി ഉത്തരവിറക്കി

0
കൊല്ലം : തെന്മല സർക്കിൾ ഇൻസ്പെക്ടർ ഓഫീസിന്റെ പ്രവർത്തനം കുളത്തുപ്പുഴയിൽ തന്നെ...