ന്യൂഡല്‍ഹി : ലോക്സഭയില്‍ ചർച്ച നടക്കുന്നതിനിടയിലെ ഒരു സംഭവമാണ് ഇപ്പോള്‍ വൈറലാകുന്നത്. ചർച്ച നടക്കുന്നതിനിടെ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്‌ത്ര തന്‍റെ ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ലൂയിസ് വിട്ടൺ ബാഗ് മറച്ചുവച്ചുവെന്ന് ആരോപിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ആവുകയാണ്.
തൃണമൂല്‍ കോണ്‍ഗ്രസിന്‍റെ കക്കോലി ഘോഷ് ദസ്തിദാർ വിലക്കയറ്റത്തെക്കുറിച്ച് സംസാരിക്കുമ്പോൾ ഇരിക്കുന്ന ബെഞ്ചില്‍ വച്ചിരുന്ന തന്‍റെ ബാഗ് മേശയ്ക്കടിയിൽ മഹുവ മൊയ്‌ത്ര മാറ്റുന്നത് കാണാം. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. വീഡിയോ വൈറലായതോടെ, വിലക്കയറ്റത്തിന്റെ പേരിൽ സർക്കാരിനെ ശക്തമായി കടന്നാക്രമിക്കുന്ന തൃണമൂൽ എംപിക്ക് ഇത്രയും വിലകൂടിയ ഹാൻഡ്‌ബാഗ് എങ്ങനെ ഉപയോഗിക്കുന്നു എന്നാണ് ബിജെപി അനുകൂല വിഭാഗം ട്വിറ്ററിലും മറ്റും ചോദ്യം ഉയര്‍ത്തുന്നത്.