കാത്തിരിപ്പിന് വിരാമം ; തെറ്റുപാറ നിവാസികള്‍ക്ക് പട്ടയം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പതിറ്റാണ്ടായുള്ള കാത്തിരിപ്പിന് വിരാമമിട്ട് പട്ടയം ലഭ്യമായതിന്റെ സന്തോഷത്തിലാണ് പുല്ലാട് കോയിപ്രം പഞ്ചായത്തിലെ തെറ്റുപാറ നിവാസികള്‍. പത്തനംതിട്ട റോയല്‍ ഓഡിറ്റോറിയത്തില്‍ നടന്ന പട്ടയമേളയില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോര്‍ജ് തെറ്റുപാറയിലെ 10 കുടുംബങ്ങള്‍ക്ക് പട്ടയം കൈമാറി.
റ്റി എന്‍ മിനി, റ്റി ആര്‍ രഘു, കറുമ്പന്‍ നാണു, കെ ബി പുരുഷോത്തമന്‍, റ്റി കെ സുരേന്ദ്രന്‍, കുഞ്ഞമ്മ കുഞ്ഞൂഞ്ഞ്, തങ്കമ്മ ജോയ്, റ്റി ആര്‍ ഗോപി, ശാന്തമ്മ, തങ്ക കേശവന്‍ എന്നിവര്‍ക്കാണ് പട്ടയം ലഭിച്ചത്.

ഭൂമിയുടെ അവകാശം തെളിയിക്കുന്ന രേഖ കൈവശമില്ലാത്തതിനാല്‍ സര്‍ക്കാര്‍ ആനുകൂല്യങ്ങളും വായ്പയും ഇവര്‍ക്ക് ലഭിച്ചിരുന്നില്ല. 1997 ല്‍ കോയിപ്രം പഞ്ചായത്ത് കൈവശ രേഖ നല്‍കിയിരുന്നുവെങ്കിലും തെറ്റുപാറ- മണ്ണില്‍പ്പടി റോഡ് പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയില്‍ ആണെന്ന കാരണത്താല്‍ പട്ടയം നിഷേധിച്ചിരുന്നു. തുടര്‍ന്ന് പട്ടയ ഡാഷ്‌ബോര്‍ഡില്‍ ഉള്‍പ്പെടുത്തി മന്ത്രി വീണാ ജോര്‍ജിന്റെയും മറ്റു ജനപ്രതിനിധികളുടെയും ശ്രമഫലമായാണ് പട്ടയം ലഭ്യമാക്കിയത്. ജനിച്ചു വളര്‍ന്ന ഭൂമി സ്വന്തമാക്കിയ സന്തോഷത്തിലാണ് നിവാസികള്‍.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു

0
തിരുവനന്തപുരം : ഡിവൈ.എസ്.പി. ജോൺസൺ കെ.ജെ. അന്തരിച്ചു. പാറശാലയിലെ ഷാരോൺ വധക്കേസ്...

നവരാത്രി ആഘോഷങ്ങളിൽ മുസ്‌ലിം വിലക്കുമായി വിഎച്ച്പി

0
മുംബൈ: നവരാത്രി ആഘോഷങ്ങളോടനുബന്ധിച്ചുള്ള ഗർബ, ദാണ്ഡിയ നൃത്ത പരിപാടികളിൽ നിന്ന് മുസ്‌ലിം...

ദിനേശ് ബീഡി വായ്പ : 100 കോടിക്കായി പയ്യാമ്പലത്തെ സി.പി.എം. ഹെഡ് ഓഫീസും സ്ഥലവും...

0
കണ്ണൂർ : തമിഴ്‌നാട്ടിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽനിന്ന് 100 കോടി രൂപ...

മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക് പോസ്റ്റുകൾ പുനഃസ്ഥാപിച്ചു ; നടപടി മെറ്റയ്ക്ക് കത്തയച്ചതിനു പിന്നാലെ

0
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽനിന്നു നീക്കംചെയ്ത പോസ്റ്റുകൾ മെറ്റ പുനഃസ്ഥാപിച്ചു....