Saturday, April 20, 2024 4:33 pm

കാത്തിരിപ്പിന് വിരാമം : വെട്ടിക്കലിലെ പാലം നിർമ്മാണം അവസാനഘട്ടത്തിൽ

For full experience, Download our mobile application:
Get it on Google Play

മല്ലപ്പള്ളി: വെണ്ണിക്കുളം വലിയതോട്ടിലെ വെട്ടിക്കലിൽ അക്കരയിക്കരെ കടക്കുവാനുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. 2022 ഫെബ്രുവരി മാസം ആദ്യവാരം പാലത്തിന്റെ നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചെങ്കിലും ശൈശവഘട്ടത്തിലെ മന്ദഗതി നീണ്ട കാത്തിരിപ്പിനിടയാക്കിയിരുന്നു. പുറമറ്റം പഞ്ചായത്തിലെ തീയറ്റർ പടി -പഴയ പോസ്റ്റ് ഓഫീസ് പടി റോഡിലെ വെട്ടിക്കൽ പാലം നിർമ്മാണമാണ് ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷം പൂർത്തിയാവുന്നത്.

Lok Sabha Elections 2024 - Kerala

തുടക്കത്തിൽ ദിവസങ്ങളോളം പണികൾ നടന്നെങ്കിലും പിന്നീട് നിർമ്മാണ പ്രവർത്തനം മന്ദഗതിയിലായി. തോട്ടിലെ ജലനിരപ്പ് ഉയർന്നതാണ് പ്രശ്നമായി അന്ന് പറഞ്ഞിരുന്നത്. തുടർന്ന് തോട്ടിലെ ജലനിരപ്പ് താഴ്ന്നെങ്കിലും നിർമ്മാണ പ്രവർത്തികൾ ആരംഭിച്ചിരുന്നില്ല. മാസങ്ങളുടെ ഇടവേളയ്ക്കുശേഷം വീണ്ടും നിർമ്മാണം ആരംഭിച്ചു എങ്കിലും അവശേഷിക്കുന്ന പാലത്തിന്റെ സ്പാൻ നിർമ്മാണത്തിന് മാസങ്ങൾ കാത്തിരിക്കേണ്ടി വന്നിരുന്നു.

2023 മാർച്ച് രണ്ടാം ആഴ്ചയിൽ സ്പാനുകളുടെ നിർമ്മാണ പ്രവർത്തികൾ വീണ്ടും ആരംഭിച്ചു. ഇതോടെ ഇരവിപേരൂർ -പുറമറ്റം – വെണ്ണിക്കുളം റോഡിൽ 6 മീറ്റർ നീളവും 5.30 മീറ്റർ വീതിയുമുളള വെട്ടിക്കൽ പാലത്തിന്റെ സ്പാനിന്റെ നിർമ്മാണമാണ് പൂർത്തിയായത്. വർഷങ്ങൾക്കു മുമ്പ് തന്നെ റോഡ് ഉണ്ടായിരുന്നെങ്കിലും പാലത്തിന്റെ അപര്യാപ്തതയിൽ ഗതാഗതം പാതിവഴിയിൽ ഒതുങ്ങുന്നതിന് ഇതോടെ പരിഹാരമാവുകയാണ്. ഇവിടെ വീതി കുറഞ്ഞ നടപ്പാലം ഉണ്ടായിരുന്നെങ്കിലും കാൽനടക്കാർക്കു മാത്രമാണ് ഇത് പ്രയോജനപ്പെട്ടിരുന്നത്.

പാലം നിർമ്മാണം അവസാനഘട്ടത്തിൽ എത്തിയതോടെ വെണ്ണിക്കുളം കവലയിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കി പോളിടെക്നിക്ക് പടിയിൽ നിന്നും വെണ്ണിക്കുളം കവലയിൽ എത്താതെ കോട്ടയം -കോഴഞ്ചേരി സംസ്ഥാനപാതയിലെ വാലാങ്കര തീയറ്റർ പടിയിലേക്കും തിരികെയും എളുപ്പ മാർഗത്തിൽ എത്തുന്നതിന് സഹായകരമാകും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

—————————————————————————————————

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

വർക്കല റെയിൽവേ സ്റ്റേഷൻ നവീകരണത്തിന് തിരിച്ചടി ; മാസ്റ്റർ പ്ലാനിൽ അടിമുടി തിരുത്തൽ

0
തിരുവനന്തപുരം: കെ റെയിൽ കോർപ്പറേഷൻ കരാറെടുത്ത തിരുവനന്തപുരം വർക്കല റെയിൽവേ സ്റ്റേഷൻ...

80 ലക്ഷത്തിന്റെ ഭാ​ഗ്യം ആർക്ക്? കാരുണ്യ KR 650 ലോട്ടറി ഫലം പുറത്ത്

0
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് കാരുണ്യ KR 650 ലോട്ടറി ഫലം...

‍‍സുപ്രഭാതം പരസ്യ വിവാദം ; തെരഞ്ഞെടുപ്പിൽ ജയിക്കാൻ വർഗ്ഗീയ പ്രചാരണം നടത്തുന്നു :...

0
വയനാട് : തെരഞ്ഞെടുപ്പിൽ ജയിക്കാൻ നീചമായ വർഗ്ഗീയ പ്രചാരണം നടത്തുന്നു....

ബി.എം.എസ്. യൂണിറ്റ് ഉദ്ഘാടനം ചെയ്തു

0
ചെങ്ങന്നൂർ : ജില്ലാ ഓട്ടോറിക്ഷ മസ്ദൂർ സംഘ് (ബി.എം.എസ്.) മുളക്കുഴ പഞ്ചായത്ത്...