പത്തനംതിട്ട: നാല്പത്തിലധികം ഭേദഗതികളോടെ പാർലമെന്റിൽ അവതരിപ്പിക്കപ്പെട്ട വഖഫ് ബോർഡ് ഭേദഗതി ബിൽ, സമാധാനപരമായി പോകുന്ന ഇന്ത്യൻ കലാപകലുഷിതമാക്കുന്നതിനുള്ള ബിജെപി സർക്കാരിന്റെ അജണ്ടയുടെ ഭാഗമായ നടപടിയാണ്. സ്വാഭാവികമായും മുസ്ലിംമത വിശ്വാസികൾ വളരെ പ്രാധാന്യത്തോടെ കാണുന്ന ഒരു സംഗതിക്കു മേൽ അധികാരത്തിന്റെ കൈകടത്തലുകൾ നടത്തുമ്പോൾ ഉണ്ടാകുന്ന സ്വാഭാവികമായ രോഷ പ്രകടനങ്ങളെ മുതലെടുക്കാനുള്ള ബിജെപിയുടെ തന്ത്രമാണ് ഇത്. ഒരു പാർട്ടിയുടെ പ്രഖ്യാപിത പ്രകടമാക്കുകയാണ് ഇവിടെ. പ്രായപൂർത്തിയായ ഏതൊരു മുസ്ലിമിന്റെയും തങ്ങൾക്ക് അവകാശപ്പെട്ട സ്വത്ത് മതനിയമപ്രകാരം മത ആവശ്യങ്ങൾക്ക് വിനിയോഗിക്കുന്നതിനായി നൽകാവുന്നതാണ്.
ഇങ്ങനെ ലഭിക്കുന്ന സ്വത്തുക്കളുടെ നിയന്ത്രണത്തിനായി ഔദ്യോഗികതലത്തിൽ നിർമ്മിച്ചിട്ടുള്ള സംവിധാനമാണ് വഖഫ് ബോർഡ്. എന്നാൽ ഈ ബോർഡിലേക്ക് മുസ്ലീങ്ങൾ അല്ലാത്ത ഇതര മതസ്ഥരെ കൂടി ഉൾപ്പെടുത്തുന്ന തരത്തിൽ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതിനായിട്ടാണ് സർക്കാർ ശ്രമിക്കുന്നത്. ഒറ്റനോട്ടത്തിൽ തന്നെ ഇത് ഇന്ത്യയുടെ ഭരണഘടനയോടുള്ള വെല്ലുവിളിയായി തന്നെ കാണാൻ സാധിക്കും. വഖഫ് ബോർഡ് ഭേദഗതിക്കായി സർക്കാർ പറയുന്ന ന്യായീകരണങ്ങൾ ഒന്നും തന്നെ ദഹിക്കുന്നതല്ല. ബോർഡിൽ സ്ത്രീ പ്രാധിനിധ്യം ഉറപ്പാക്കുന്നതിന് വേണ്ടിയാണ് ഈ നിയമം എന്ന് പറയുന്നവർ കേരളം ഉൾപ്പെടെ രാജ്യത്തെ മിക്ക സംസ്ഥാനങ്ങളിലും സ്ത്രീകൾ ഉൾപ്പെട്ട വഖഫ് ബോർഡുകളെ കുറിച്ച് കാണാത്തവരാണ്.
ഇത് മുസ്ലിങ്ങളുടെ സ്വത്ത് ബോധത്തിന് എതിരെയുള്ള കടന്നുകയറ്റങ്ങളായി മാത്രമേ കാണുവാൻ സാധിക്കു. മുസ്ലീങ്ങളുടെ കയ്യിലുള്ള സമ്പത്ത് അധിക്രമമായി പിടിച്ചെടുക്കുന്നതിനുള്ളപദ്ധതിയുടെ ഭാഗമാണിത്.അതുകൊണ്ടുതന്നെ രാജ്യത്ത് ഈ നിയമം കൊണ്ടുവരുന്നത് എതിർക്കപ്പെടേണ്ടതുണ്ട്. മറ്റേതെങ്കിലും ഒരു മത വിഭാഗത്തിന്റെ മതപരമായ സ്വത്തുകളുടെ ക്രയവിക്രയങ്ങളിൽ ഇതര മതസ്ഥരെ കൂടി ഉൾപ്പെടുത്തി സംവിധാനങ്ങൾ നിർമ്മിക്കുന്നത് പ്രയാസകരമാണ്. മുസ്ലിം സമുദായത്തിന്റെ വന്നിട്ടുള്ള ഈ തീരുമാനം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. ഈ നിലപാട് സർക്കാർ തിരുത്തിയേ മതിയാവൂ.