ഇറാനുമായുള്ള യുദ്ധം തുടങ്ങി ആദ്യ ആഴ്ച പിന്നിട്ടപ്പോൾ അമേരിക്കയ്ക്ക് ചെലവായത് 11 ബില്യൺ ഡോളറിലധികം

For full experience, Download our mobile application:
Get it on Google Play

വാഷിങ്ടൺ : ഇറാനുമായുള്ള യുദ്ധം തുടങ്ങി ആദ്യ ആഴ്ച പിന്നിട്ടപ്പോൾ അമേരിക്കയ്ക്ക് ചെലവായത് 11 ബില്യൺ ഡോളറിലധികം (ഏകദേശം 9.5 ലക്ഷം കോടി രൂപ). മാർച്ച് നാലിന് യുദ്ധം തുടങ്ങിയ ശേഷമുള്ള കണക്കാണ് വിദേശ മാധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. യുദ്ധം തുടർന്നാൽ കൂടുതൽ തുക ആവശ്യമായി വരുമെന്നാണ് വൈറ്റ് ഹൗസിലെ ഉന്നതരുടെ പേര് വെളിപ്പെടുത്താതെയുള്ള പ്രതികരണം അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടുകളിൽ പറയുന്നത്. പേർഷ്യൻ ഗൾഫ് കടലിൽ വിമാനവാഹിനിക്കപ്പലുകളുടെയും യുദ്ധവിമാനങ്ങളുടെയും പ്രവർത്തനത്തിനാണ് അമേരിക്കയ്ക്ക് കൂടുതൽ പണം ചെലവായത്.

ഇറാൻ തൊടുത്ത മിസൈലുകളെയും ഡ്രോണുകളെയും തടയാൻ ഉപയോഗിക്കുന്ന അത്യാധുനിക പ്രതിരോധ മിസൈലുകൾക്കും വൻ തുക ചെലവായി. കൂടാതെ പശ്ചിമേഷ്യൻ മേഖലയിലെ അമേരിക്കയുടെ സൈനിക താവളങ്ങളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും അമേരിക്കൻ സൈനികരുടെ വിന്യാസത്തിനും തുക ചെലവായി. യുദ്ധം കൂടുതൽ കാലം നീണ്ടുനിന്നാൽ അമേരിക്കൻ സമ്പദ്‌വ്യവസ്ഥയെ ഇത് സാരമായി ബാധിക്കുമെന്ന് സാമ്പത്തിക വിദഗ്‌ധർ മുന്നറിയിപ്പ് നൽകുന്നു. പ്രതിദിനം ഏകദേശം 1.5 ബില്യൺ ഡോളറിലധികം സൈനിക ആവശ്യങ്ങൾക്കായി മാത്രം അമേരിക്കയ്ക്ക് ചിലവാകുന്നുണ്ട്. പശ്ചിമേഷ്യൻ മേഖലയിലെ സഖ്യരാഷ്ട്രങ്ങൾക്ക് നൽകുന്ന സൈനിക സഹായങ്ങളും അമേരിക്കയുടെ സാമ്പത്തിക ഭാരം കൂട്ടി. യുദ്ധത്തിന് കൂടുതൽ പണം ചെലവഴിക്കാൻ അനുമതി തേടി ട്രംപ് ഭരണകൂടം ഉടൻ യുഎസ് കോൺഗ്രസിനെ സമീപിക്കുമെന്നാണ് കരുതുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....