നെയ്യാർ ഡാമിലെ ജലനിരപ്പ് രണ്ടാമത്തെ മുന്നറിയിപ്പ് അളവിൽ എത്തി

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: നെയ്യാർ ഡാമിലെ ജലനിരപ്പ് രണ്ടാമത്തെ മുന്നറിയിപ്പ് അളവിൽ എത്തി. നിലവിൽ ഓറഞ്ച് അലേർട്ട് ലെവലിൽ ആണ് ജല നിരപ്പുള്ളത്. അണക്കെട്ടിലെ പരമാവധി ജല നിരപ്പ് 89.54 മീറ്റർ ആണ്. 83.85 മീറ്റർ വരെ ഇപ്പോൾ ഡാമിലെ ജലനിരപ്പ് എത്തിയിട്ടുണ്ട്. നെയ്യാർ ഡാമിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴ തുടരുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്ക് കൂടി വന്നാൽ അടിയന്തരമായി ഡാമിന്റെ ഷട്ടറുകൾ തുറക്കേണ്ടി വരും. കരമനയാറിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഉയർന്ന ജലനിരപ്പിനെ തുടർന്നാണ് കരമനയാറിൽ കേന്ദ്ര ജല കമ്മീഷൻ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. സമീപത്തുള്ള പ്രദേശവാസികൾക്ക് കർശന ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്.

മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത്‌ ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.

പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  85471 98263/  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വർക്കല ബീച്ച് റോഡിൽ ഇന്നോവ നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞ് അപകടം

0
വർക്കല: വർക്കല ബീച്ച് റോഡിൽ ഇന്നോവ നിയന്ത്രണം വിട്ടു തലകീഴായി മറിഞ്ഞ്...

സിയാൽ എയറോപാർക്കിൽ പുതിയ റെസ്റ്റോറന്റ് ‘ഗ്രാനറി ബൈ സൽക്കാരം ഇടവഴി’ പ്രവർത്തനമാരംഭിച്ചു

0
നെടുമ്പാശ്ശേരി: സിയാൽ എയറോപാർക്കിലെ ബിസിനസ് സെന്ററിൽ അത്യാധുനിക സൗകര്യങ്ങളുള്ള പുതിയ റെസ്റ്റോറന്റ്...

വീണ്ടും ഷിഗെല്ല ; കോഴിക്കോട് മൂന്ന് വയസുകാരന് രോഗം സ്ഥിരീകരിച്ചു

0
കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. കോഴിക്കോട് പയ്യോളിയിലെ...

ഗുരുവായൂര്‍ – ചെന്നൈ എക്‌സ്പ്രസിലെ സ്വര്‍ണക്കവര്‍ച്ച: എട്ട് പേര്‍ അറസ്റ്റില്‍

0
തിരുവനന്തപുരം : ഗുരുവായൂര്‍-ചെന്നൈ എക്‌സ്പ്രസിലെ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട് എട്ട് പേര്‍ പിടയില്‍....