തിരുവനന്തപുരം : ജൽ ജീവൻ പദ്ധതി പ്രകാരം വീടുകളിൽ സ്ഥാപിച്ച വാട്ടർ റീഡിംഗ് മീറ്ററുകൾ മോഷണം പോയി. രാവിലെ 10 മണിക്ക് ശേഷമാണ് മീറ്ററുകൾ കാണാതായത്. പൂവച്ചൽ പഞ്ചായത്തിലെ മുണ്ടുകോണം വാർഡിലെ പുന്നാംകരിക്കകം കുന്നത്തുനട, പുത്താനാകോട് ഭാഗത്തെ പ്രകാശ്, സജികുമാർ, രുഗ്മിണി, സോമൻകുറുപ്പ് എന്നിവരുടെ വീടുകളിൽ സ്ഥാപിച്ച മീറ്ററുകളാണ് മോഷണം പോയത്. ആക്സോ ബ്ലേഡ് ഉപയോഗിച്ച് പൈപ്പുകൾ മുറിച്ച് മാറ്റിയെന്നാണ് വീട്ടുകാർ പറയുന്നത്. മീറ്റർ ബോക്സിന് സമീപം ഉപേക്ഷിച്ച ബ്ലേഡും കണ്ടെത്തി. വീട്ടുകാർ കാട്ടാക്കട പോലീസിലും ആര്യനാട് വാട്ടർ അതോററ്റിക്കും പരാതി നൽകും. പ്ലാസ്റ്റിക്ക് നിർമ്മിത മീറ്ററുകൾ ആയതിനാൽ 50 രൂപ പോലു കിട്ടില്ലെന്നും ആര്യനാട് വാട്ടർ അതോററ്റി എ ഇ പറഞ്ഞു. മുൻ കാലങ്ങളിൽ ബ്രാസിൽ നിർമ്മിച്ച മീറ്ററുകൾ ആണ് ഉപഭോക്താക്കൾക്ക് നൽകുന്നത്. ബ്രാസ് ആണെങ്കിൽ 100 രൂപ കിട്ടും. ജൽ ജീവൻ പദ്ധതിക്ക് കൂടുതലും പ്ലാസ്റ്റിക്ക് നിർമ്മിത മീറ്ററുകൾ ആണ് നൽകിയിട്ടുള്ളത്. പരാതിയും അപേക്ഷയും ലഭിച്ചാൽ മീറ്റർ നഷ്ടമായവർക്ക് പുതിയ മീറ്റർ വെച്ച് നൽകും എന്ന് എ ഇ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1





























