വെളളം കയറി മത്സ്യങ്ങൾ ഒഴുകിപ്പോയി ; നഷ്ടമായത് 500 കിലോ കരിമീൻ ഉൾപ്പെടെ ; കർഷകന് ലക്ഷങ്ങളുടെ നഷ്ടം

For full experience, Download our mobile application:
Get it on Google Play

ഹരിപ്പാട്: വെളളം കയറി വളർത്തു മത്സ്യങ്ങൾ ഒഴുകിപ്പോയതോടെ കർഷകന് ലക്ഷങ്ങളുടെ നഷ്ടം. മുതുകുളം വടക്ക് ഭവാനിയിൽ കെ ജി രാംമോഹനാണ് അഞ്ചര ലക്ഷത്തോളം രൂപയുടെ നഷ്ടമുണ്ടായത്. 40 സെന്‍റോളം വരുന്ന അടുത്തടുത്ത രണ്ടു കുളങ്ങളിലായി കരിമീൻ, കരട്ടി, തിലോപ്യ എന്നിവയാണ് വളർത്തിയത്. വിൽപനയ്ക്ക് വളർച്ചയെത്തിയ ഏകദേശം 500 കിലോ കരിമീൻ, 900 കിലോ കരട്ടി, 250 കിലോ തിലോപ്യയുമാണ് കുളങ്ങളിലുണ്ടായിരുന്നത്. കുളത്തിന് മീതെ ഒന്നരയടിയിലേറെ ജലനിരപ്പുയർന്നു. മത്സ്യം ഒഴുകിപ്പോകാതിരിക്കാനായി മീതെ വലയിട്ടിരുന്നതാണ്. വല വശങ്ങളിലേക്ക് വലിച്ചു കെട്ടിയിരുന്ന തൂണുകൾ, കാറ്റും മഴയുമുണ്ടായതോടെ നിലം പൊത്തി. ഇതോടെ മുഴുവൻ മീനും ഒലിച്ചു പോകുകയായിരുന്നു.30 വർഷമായി മത്സ്യക്കൃഷി ചെയ്യുകയാണ് രാംമോഹൻ. ഇത്രയും കാലത്തിനിടെ രണ്ടാം തവണയാണ് ഇങ്ങനെയുണ്ടാകുന്നത്. ഫിഷറീസ് വകുപ്പാണ് കരിമീൻ, കരട്ടിക്കുഞ്ഞുങ്ങളെ നൽകിയത്. തിലോപ്യ കുഞ്ഞുങ്ങളെ സ്വന്തമായി ഉത്പാദിപ്പിച്ചെടുക്കുകയായിരുന്നു. ഫിഷറീസ് വകുപ്പ് ഉദ്യാഗസ്ഥർ സ്ഥലത്തെത്തി നഷ്ടം വിലയിരുത്തി.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...