ചുങ്കപ്പാറ : താലൂക്കിൻ്റെ കിഴക്കൻപ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ശല്യം രൂക്ഷമാകുന്നു. ഓണ വിപണി ലക്ഷ്യമിട്ട് കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കപ്പെടുകയാണ്. എഴുമറ്റൂർ, കൊറ്റനാട്, കോട്ടാങ്ങൽ പഞ്ചായത്തുകളുടെ വിവിധ പ്രദേശങ്ങളിൽ കാട്ടുപന്നിയുടെ ആക്രമണം സ്ഥിരമാകുന്നു. കഴിഞ്ഞ ദിവസം ചുങ്കപ്പാറ ഊന്നുകല്ലിൽ ഓ. എൻ. സോമശേഖരപണിക്കരുടെ കൃഷിയുടെ വിളവെടുപ്പിന് പാകമായ ചേന, ചേമ്പ്, കപ്പ, വാഴ എന്നിവയെല്ലാം കാട്ടുപന്നികൾ നശിപ്പിച്ചു. കഴിഞ്ഞ ദിവസം എഴുമറ്റൂർ , കൊറ്റനാട്, കോട്ടാങ്ങൽ പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ വ്യാപകമായി ഏക്കറുകണക്കിന് സ്ഥലത്തെ കൃഷിയാണ് കഴിഞ്ഞ രണ്ടാഴ്ചക്കുള്ളിൽ നശിപ്പിത്. കൂട്ടമായെത്തുന്ന കാട്ടുപന്നികൾ കർഷകന്റെ അധ്വാന ഫലത്തെ കവർന്നെടുക്കുന്നതോടെ ഗത്യന്തരമില്ലാതെ നട്ടംതിരിയുകയാണ് ഓരോ കർഷക കുടുംബങ്ങളും. കാട്ടുമൃഗങ്ങളുടെ ആക്രമണം നിത്യ സംഭവമായതോടെ ബാങ്ക് വായ്പകളും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും കടമെടുത്ത് പാട്ട കൃഷി ചെയ്യുന്ന കർഷകരെല്ലാം കൃഷി നാശം മൂലം കടക്കെണിയിൽ നട്ടം തിരിയുകയാണ്. വനമേഖലകളോട് ചേർന്ന പ്രദേശങ്ങളിൽ മാത്രമായിരുന്ന കാട്ടുപന്നി ശല്യം ജനവാസ മേഖലകളിലും വ്യാപകമായിരിക്കുകയാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1