ജാതി അധിക്ഷേപത്തിൽ മനംനൊന്ത് ജോലി ഉപേക്ഷിക്കേണ്ടി വന്നെന്ന് യുവതിയുടെ പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ജാതി അധിക്ഷേപത്തിൽ മനംനൊന്ത് ജോലി ഉപേക്ഷിക്കേണ്ടി വന്നെന്ന് യുവതിയുടെ പരാതി. അയ്യങ്കാളി വിദ്യാലയത്തിലേക്ക് കൈപിടിച്ചു കൊണ്ടുപോയ പഞ്ചമിയുടെ നാലാം തലമുറക്കാരിക്കാണ് ഈ ദുരനുഭവം. ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിനെതിരെയാണ് മണ്ണടിക്കോണം സ്വദേശിയായ ജയശ്രീ പരാതി ഉന്നയിച്ചിരിക്കുന്നത്. നിന്റെ മണം കുട്ടികൾക്ക് ഇഷ്ടപ്പെടുന്നില്ലെന്ന് പറഞ്ഞ് അധിക്ഷേപിച്ചെന്നാണ് ആരോപണം. ജയശ്രീ മാറനല്ലൂർ പോലീസിൽ പരാതി നൽകിയിരിക്കുകയാണ്. ഊരൂട്ടമ്പലം സരസ്വതി വിദ്യാലയത്തിൽ ആയ ആയിട്ടാണ് ജയശ്രീ ജോലി ചെയ്യുന്നത്. കഴിഞ്ഞ മൂന്നാം തീയതിയാണ് ലീവ് വേക്കൻസിയിൽ ജയശ്രീയെ ആയ ആയി നിയമിക്കുന്നത്.

മൂന്ന് ദിവസം ജോലി ചെയ്തതിന് ശേഷമാണ്, ജയശ്രീയെ ജോലിക്ക് വിളിച്ച സ്ത്രീ പറയുന്നത് നാളെ മുതൽ ജോലിക്ക് വരണ്ട, ബസ് കണ്ടക്ടർ അഭിലാഷിന് തന്നെക്കുറിച്ച് പരാതിയുണ്ട് എന്ന്. തന്റെ ​ഗന്ധം ചില രക്ഷിതാക്കൾക്ക് ഇഷ്ടപ്പെടുന്നില്ല എന്ന് അഭിലാഷ് പറഞ്ഞുവെന്നും ബിന്ദു ജയശ്രീയെ അറിയിച്ചു. തുടർന്ന് ജയശ്രീ സ്കൂൾ ഹെഡ്മാസ്റ്ററോട് പരാതി പറഞ്ഞു. ഹെഡ്മാസ്റ്റര്‍ വിളിച്ചിട്ട് അഭിലാഷ് വന്നില്ലെന്നും ജയശ്രീ പറയുന്നു. പിന്നീട് അഭിലാഷിനെ  കണ്ടപ്പോൾ ജയശ്രീ ഇക്കാര്യം നേരിട്ട് ചോദിച്ചിരുന്നു. അപ്പോൾ അഭിലാഷ് പറഞ്ഞത്, ‘നീ പട്ടികജാതിയിൽപെട്ട ആളല്ലേ, നിന്റെ മണം പിടിക്കുന്നില്ലെന്ന് ചില രക്ഷിതാക്കൾ പരാതി പറഞ്ഞു,

അതുകൊണ്ട് ഇനി വരണ്ട’ എന്നാണെന്നും ജയശ്രീ വ്യക്തമാക്കി. തുടർന്ന് ജോലിക്ക് വരുന്നില്ലെന്ന് തീരുമാനിക്കുകയായിരുന്നു എന്നും ജയശ്രീ പറഞ്ഞു. അഭിലാഷിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. അതേസമയം ജയശ്രീയുടെ ആരോപണം നിഷേധിക്കുകയാണ് സ്കൂൾ അധികൃതർ. സ്വയം പിരിഞ്ഞുപോയതെന്നാണ് സ്കൂൾ അധികൃതരുടെ ഭാ​ഗത്ത് നിന്നുള്ള വിശദീകരണം. സംഭവത്തിൽ സ്കൂൾ വിശദീകരണ കുറിപ്പും പുറത്തിറക്കിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചിറയിൻകീഴിലെ കയ്യാങ്കളി : മണ്ഡലത്തിൽ സജീവമാകാൻ രമ്യ ഹരിദാസ്

0
ചിറയിൻകീഴ് : ചിറയിൻകീഴിലെ കോൺഗ്രസ് പ്രവർത്തകരുടെ കയ്യാങ്കളി വിവാദത്തിനിടെ മണ്ഡലത്തിൽ സജീവമാകാൻ...

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇടിവ്

0
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് ഇടിവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന്...

പിണറായിക്കും റിയാസിനും എതിരെ കള്ളക്കഥകൾ ഉണ്ടാക്കുന്നു ; ഇഡിക്കെതിരെ എംവി ഗോവിന്ദൻ

0
തിരുവനന്തപുരം: പിണറായിക്കും റിയാസിനും എതിരെ ഇഡി കള്ളക്കഥകൾ ഉണ്ടാക്കുന്നെന്ന് സിപിഐ സംസ്ഥാന...

കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം

0
തിരുവനന്തപുരം: കടുത്ത ചൂടിനൊപ്പം ജനങ്ങളെ വലച്ച് രാത്രിയിലെ വൈദ്യുതി മുടക്കം. ഇന്നലെ രാത്രിയും...