പാലക്കാട് : പാലക്കാട് കടാംകോട് ഫ്ലാറ്റിൽ നിന്ന് ചാടി സ്ത്രീ മരിച്ചു. നെന്മാറ സ്വദേശി സുനിത (54)യാണ് മരിച്ചത്. 4.05ഓടെയായിരുന്നു സംഭവം. ഫ്ലാറ്റിന്‍റെ മുകളിൽ നിന്ന് സുനിത താഴേക്ക് ചാടുകയായിരുന്നു. സംഭവം നടന്ന സമയം സുനിതയുടെ മകൾ മാത്രമാണ് ഫ്ലാറ്റിൽ ഉണ്ടായിരുന്നത്. ആത്മഹത്യയെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഫ്ലാറ്റിൽ നിന്ന് ചാടി സ്ത്രീ മരിച്ചു
RECENT NEWS
Advertisment