സോണിയയുടെ വീട്ടിൽ പോറ്റി എങ്ങനെ കയറി എന്ന ചോദ്യം ഉയർന്നതോടെ പോറ്റി എന്ന വാക്ക് മിണ്ടുന്നില്ല: എം ബി രാജേഷ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള ആരോപണം വീണ്ടും ഉയര്‍ത്താന്‍ കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് മന്ത്രി എം ബി രാജേഷ്. ആരോപണങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് പിന്നാക്കം പോകുന്നത് എന്തുകൊണ്ടാണെന്ന് മന്ത്രി ചോദിച്ചു. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി ശബരിമലയില്‍ കയറിയപ്പോള്‍ കെ സി വേണുഗോപാല്‍ ആയിരുന്നു ദേവസ്വം മന്ത്രിയെന്നും എം ബി രാജേഷ് ചൂണ്ടിക്കാട്ടി. ശബരിമലയിലെ വിഷയം ഇപ്പോള്‍ യുഡിഎഫ് ഉയര്‍ത്തുന്നില്ലല്ലോ?. അവര്‍ എന്തുകൊണ്ടാണ് അതില്‍ നിന്ന് പിന്നാക്കം പോയതെന്നാണ് ഞങ്ങള്‍ ചോദിക്കുന്നത്. പോറ്റിയേ കേറ്റിയേ എന്നായിരുന്നു അവരുടെ പാട്ട്. ഇപ്പോള്‍ അവര്‍ അത് പാടുന്നില്ല.

പോറ്റി ശബരിമലയില്‍ കയറിയത് 2004ലാണ്. അന്നത്തെ ദേവസ്വം വകുപ്പ് മന്ത്രി കെ സി വേണുഗോപാല്‍ ആണ്’, എം ബി രാജേഷ് പറഞ്ഞു. അതീവ സുരക്ഷേ മേഖലയിലുള്ള സോണിയ ഗാന്ധിയുടെ വീട്ടില്‍ പോറ്റി എങ്ങനെ കയറി എന്നുള്ള ചോദ്യം ഉയര്‍ന്നതോടെ കോണ്‍ഗ്രസുകാര്‍ പോറ്റി എന്ന വാക്ക് ഉപയോഗിക്കുന്നില്ലെന്നും എം ബി രാജേഷ് പറഞ്ഞു. പോറ്റി ഒരു എല്‍ഡിഎഫ് നേതാവിന്റെയും വീട്ടില്‍ കയറിയിട്ടില്ലെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...