Saturday, May 10, 2025 6:36 am

കുമ്മണ്ണൂർ ജെ.വി .ബി .എൽ. പി. സ്‌കൂളിന്‍റെ പ്രവർത്തനം പ്രതിസന്ധിയിൽ

For full experience, Download our mobile application:
Get it on Google Play

കോന്നി : കുമ്മണ്ണൂർ ജെ. വി. ബി.എൽ. പി. സ്‌കൂളിന്‍റെ പ്രവർത്തനം പ്രതിസന്ധിയിൽ. സർക്കാർ സ്‌കൂളാണോ എയ്‌ഡഡ്‌ സ്‌കൂളാണോ രണ്ടില്‍ ഏതെന്ന് ചോദിച്ചാൽ ആർക്കും അറിയാത്ത അവസ്ഥയാണ്‌ സ്കൂളിന് ഇപ്പോഴുള്ളത്. ഇതാണ് കുമ്മണ്ണൂർ ജെ വി ബി എൽ പി സ്‌കൂളിന്‍റെ  ഇപ്പോഴത്തെ അവസ്ഥ.

അരുവാപ്പുലം ഗ്രാമ പഞ്ചായത്തിലെ ഒന്നാം വാർഡായ മാവനാലിൽ 1952 ൽ നാട്ടുകാരുടെ വകയായാണ് സ്‌കൂൾ ആരംഭിച്ചത്. ജീവിതേശ്വര ബാപ്പുജി വിലാസം ലോവർ പ്രൈമറി സ്‌കൂൾ(ജെ വി ബി എൽ പി എസ്) എന്ന് പേരിട്ട സ്‌കൂളിന്‍റെ  നടത്തിപ്പ് ചുമതല പ്രദേശത്ത് നിന്നും തിരഞ്ഞെടുക്കപ്പെടുന്ന കമ്മറ്റിക്കായിരുന്നു. മൂന്ന് വർഷങ്ങൾ കൂടുമ്പോൾ തിരഞ്ഞെടുപ്പ് നടന്നിരുന്നു. 1980 – 84 വർഷങ്ങളിൽ തിരഞ്ഞെടുപ്പ് നടക്കാതെ വരികയും 1984 മുതൽ സ്‌കൂളിന്‍റെ  ഭരണ ചുമതല ജില്ലാ കളക്റ്റർക്ക് കൈമാറുകയും ചെയ്തു.

2004 ൽ സ്‌കൂളും മുപ്പത് സെന്‍റ് സ്ഥലവും വസ്തുക്കളും സർക്കാർ ഏറ്റെടുത്തു. തുടർന്ന് കുമ്മണ്ണൂർ ഗവണ്മെന്റ് എൽ പി സ്‌കൂൾ എന്ന് പുനർ നാമകരണം ചെയ്ത് ഉത്തരവ് ഇറങ്ങുകയും ചെയ്തു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ ചുമതലയിൽ ജില്ലാ കളക്ടർ സ്‌കൂൾ മാനേജർ ആയി പ്രവർത്തിച്ചു. നിലവിൽ സർക്കാർ സ്‌കൂൾ എന്ന പേര് നിലവിൽ ഉണ്ടെങ്കിലും അകൗണ്ട് ഹെഡ് വിദ്യാഭ്യാസ വകുപ്പിലേക്ക് മാറാത്തതിനാൽ അധ്യാപകർക്കുള്ള ശമ്പളം അടക്കം വിദ്യാഭ്യാസ വകുപ്പ്പിൽ നിന്നും സ്‌കൂളിന് ലഭിക്കേണ്ടതായ ആനുകൂല്യങ്ങൾ ഒന്നും ലഭ്യമാകാത്ത സ്ഥിയാണുള്ളത്.

സ്‌കൂൾ ഹെഡ് മിസ്ട്രെസും ഇല്ല. അൻപത്തിരണ്ട് വിദ്യാർഥികൾ പഠിക്കുന്ന സ്‌കൂളിൽ ആകെയുള്ളത് രണ്ട് അധ്യാപകർ മാത്രം. ഹെഡ്മിസ്ട്രസ് ഇല്ലാത്തതിനാൽ ഉച്ച ഭക്ഷണത്തിനുള്ള പണവും വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭ്യമാകുന്നില്ല. രണ്ട് അധ്യാപകർ മാത്രമുള്ള സ്‌കൂളിൽ ഇവർക്ക് ലഭിക്കുന്ന ശമ്പളം ഉപയോഗിച്ചാണ് കുട്ടികളുടെ ഉച്ച ഭക്ഷണം ഒരുക്കുന്നത്. എയ്ഡഡ് പദവിയിലുള്ള സ്‌കൂൾ വിദ്യാഭ്യാസ വകുപ്പ് ഏറ്റെടുത്ത് സർക്കാർ പദവിയിലേക്ക് മാറ്റണം. ഇതിന് ധനകാര്യ വകുപ്പിന്റെ അനുമതി ആവശ്യമാണ്.

ഈ ആവശ്യമുന്നയിച്ച് പി റ്റി എ ഭാരവാഹികൾ അടക്കം നിരവധി തവണ സെക്രട്ടറിയേറ്റിൽ കയറി ഇറങ്ങിയതല്ലാതെ യാതൊരു ഫലവും ഉണ്ടായില്ല. നിലവിൽ ഉള്ള രണ്ട് അധ്യാപകർ പ്രൊട്ടക്ടഡ് ടീച്ചേർസ് വിഭാഗത്തിൽ ഉള്ളവരാണ്. സ്‌കൂളിന്‍റെ  ദുരവസ്ഥ മാറ്റി ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികളുടെ ഭാവി സംരക്ഷിക്കപ്പെടണം എന്നതാണ് അധ്യാപകരുടെയും രക്ഷകര്‍ത്താക്കളുടെയും ഇപ്പോഴത്തെ ആവശ്യം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് രാജീവ് ചന്ദ്രശേഖര്‍

0
തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും വലിയ വര്‍ഗീയ പാര്‍ട്ടി കോണ്‍ഗ്രസാണെന്ന് ബിജെപി...

കണ്ണൂരില്‍ നവവധുവിന്റെ സ്വര്‍ണം മോഷ്ടിച്ച സ്ത്രീ പിടിയില്‍

0
കണ്ണൂര്‍: കരിവെള്ളൂരിലെ വിവാഹ വീട്ടില്‍നിന്നും നവവധുവിന്റെ സ്വര്‍ണം മോഷ്ടിച്ച സ്ത്രീ പിടിയില്‍....

പാകിസ്ഥാന്‍റെ എറ്റവും വലിയ ആയുധ ദാതാവ് ചൈന

0
ദില്ലി : പഹൽഗാമിൽ നുഴഞ്ഞു കയറിയ ഭീകരർ 26 നിരായുധരായ മനുഷ്യരെ...

വ്യോമപാത പൂർണമായി അടച്ച് പാകിസ്ഥാൻ

0
ദില്ലി : ഇന്ത്യയും പാകിസ്ഥാനും തമ്മിൽ അതിർത്തിയിൽ സം​ഘർഷം തുടരുന്നതിനിടെ വ്യോമപാത...