Friday, April 11, 2025 7:54 am

ഗിനിയയിൽ ആദ്യമായി മാർബർഗ് രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന

For full experience, Download our mobile application:
Get it on Google Play

ഗിനിയ; ഇക്വറ്റോറിയൽ ഗിനിയയിൽ ആദ്യമായി മാർബർഗ് രോഗം സ്ഥിരീകരിച്ചതായി ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). ചെറിയ പടിഞ്ഞാറൻ ആഫ്രിക്കൻ രാജ്യത്ത് കുറഞ്ഞത് ഒമ്പത് മരണങ്ങളെങ്കിലും എബോളയുമായി ബന്ധപ്പെട്ട വൈറസ് കാരണമാണ്. തിങ്കളാഴ്ചയാണ് ലോകാരോഗ്യ സംഘടന പകർച്ചവ്യാധി സ്ഥിരീകരിച്ചത്. ഒമ്പതു പേരാണ് ഇതുവരെ മാർബർഗ് രോഗം ബാധിച്ച് മരിച്ചതെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. രോഗം വ്യാപിച്ചതോടെ ആരോഗ്യ പ്രവർത്തകർ ​സാമ്പിളുകൾ സെനഗലിലേക്ക് അയച്ച് രോഗസ്ഥിരീകരണം നടത്തിയിരുന്നു.നിലവിൽ ഒമ്പതു പേർ മരിച്ചുവെന്നും 16 പേർ രോഗലക്ഷണങ്ങളുമായി ചികിത്സയിലുണ്ടെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

പനി, ക്ഷീണം, വയറിളക്കം, ഛർദി എന്നീ ലക്ഷണങ്ങളാണ് രോഗികൾ പ്രകടിപ്പിക്കുന്നത്. ഇക്വറ്റോറിയൽ ഗിനിയയെ സഹായിക്കുന്നതിനായി ഔദ്യോഗിക സംഘത്തെ അയച്ചിട്ടുണ്ടെന്നും ലോാകാരോഗ്യ സംഘടന അറിയിച്ചു. വൈറസ് ശരീരത്തിലെത്തി മൂന്ന് മുതൽ ഒമ്പത് ദിവസത്തിനുള്ളിലാണ് രോഗബാധ പ്രകടമാകും. കടുത്ത പനിയും തലവേദനയുമായി പെട്ടെന്ന് ലക്ഷണങ്ങൾ കാണിക്കുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നു.

ചിലർക്ക് ഒരാഴ്ച നീണ്ടു നിൽക്കുന്ന ഛർദി, വയറിളക്കം, വയറുവേദന എന്നിവ അനുഭവപ്പെടാം. ഗുരുതരാവസ്ഥയിലുള്ളവർക്ക് ആദ്യ ആഴ്ചതന്നെ രക്തസ്രാവവുമുണ്ടാകും. ചിലർക്ക് രക്തം ഛർദിക്കുകയോ മലത്തിലൂടെ രക്തം പോവുകയോ ചെയ്യും. ചിലർക്ക് മോണയിൽ നിന്നോ മൂക്കിൽ നിന്നോ ലൈംഗികാവയവങ്ങളിൽ നിന്നോ രക്തം വരും. 88 ശതമാനം വരെ മരണനിരക്ക് ഉള്ള, ഹെമറാജിക് പനിക്ക് കാരണമാകുന്ന ഉയർന്ന വൈറൽ രോഗമാണ് മാർബർഗ് വൈറസ് രോഗം.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

എ​സ്.​എ​ഫ്.​ഐ- കെ.​എ​സ്.​യു സം​ഘ​ര്‍ഷ​ത്തി​ല്‍ നി​ര​വ​ധി വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക് പ​രി​ക്ക്

0
തി​രു​വ​ന​ന്ത​പു​രം : കേ​ര​ള സ​ര്‍വ​ക​ലാ​ശാ​ല​യി​ല്‍ എ​സ്.​എ​ഫ്.​ഐ- കെ.​എ​സ്.​യു സം​ഘ​ര്‍ഷ​ത്തി​ല്‍ നി​ര​വ​ധി വി​ദ്യാ​ര്‍ഥി​ക​ള്‍ക്ക്...

കെഎസ്ആർടിസി ബസും ലോറിയുമായി കൂട്ടിയിടിച്ച് ഏഴ് പേർക്ക് പരിക്ക്

0
ആലപ്പുഴ : ആലപ്പുഴ വളവനാട് ദേശീയ പാതയിൽ കെഎസ്ആർടിസി ബസും ലോറിയുമായി...

സം​സ്ഥാ​ന​ത്ത്​ പാ​ൽ വി​ല വ​ർ​ധി​പ്പി​ക്കാ​ൻ നീ​ക്കം

0
കോ​ട്ട​യം : ഉ​ൽ​പാ​ദ​നം കു​റ​യു​ക​യും ചെ​ല​വ്​ വ​ർ​ധി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സം​സ്ഥാ​ന​ത്ത്​...

പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്

0
തിരുവനന്തപുരം: പാർട്ടി കോൺഗ്രസിന് ശേഷമുള്ള ആദ്യ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം...