പ്രതിശ്രുത വധു വിവാഹത്തില്‍ നിന്നും പിന്‍മാറിയതിന്‍റെ ആഘാതത്തില്‍ യുവാവ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കാണ്‍പൂര്‍: പ്രതിശ്രുത വധു വിവാഹത്തില്‍ നിന്നും പിന്‍മാറിയതിന്‍റെ ആഘാതത്തില്‍ 23കാരന്‍ മരിച്ചു. ഓട്ടോറിക്ഷ ഡ്രൈവറായ പ്രേം ബാബുവാണ് മരിച്ചത്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം. പാൽ ബസ്തി കക്കാഡിയോ സ്വദേശിയായ പ്രേമിന്‍റെ വിവാഹം നവംബര്‍ 29നാണ് നിശ്ചയിച്ചിരുന്നത്. നവംബർ 18 ന് പ്രതിശ്രുതവധുവുമായി ഇയാൾ പുറത്ത് പോയിരുന്നു. ഇതിനിടയില്‍ ഇരുവരും തമ്മില്‍ തര്‍ക്കമുണ്ടാവുകയും യുവതി വിവാഹത്തില്‍ നിന്നും പിന്‍മാറുകയും ചെയ്തു. ഞായറാഴ്ച വൈകുന്നേരത്തോടെ യുവാവിന്‍റെ ആരോഗ്യനില പെട്ടെന്ന് വഷളായി. കുടുംബാംഗങ്ങൾ അദ്ദേഹത്തെ കാൺപൂരിലെ ലാലാ ലജ്പത് റായ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അന്നു രാത്രിയോടെ മരിക്കുകയുമായിരുന്നു.

യുവതിയും കുടുംബാംഗങ്ങളും ചേർന്ന് യുവാവിനെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തതായി കുടുംബാംഗങ്ങൾ ആരോപിച്ചു. പെൺകുട്ടിക്കും കുടുംബത്തിനുമെതിരെ കർശന നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രേമിന്‍റെ ബന്ധുക്കള്‍ ആശുപത്രിയില്‍ ബഹളം വെച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചതായി കകാഡിയോ പോലീസ് സ്‌റ്റേഷൻ ഇൻ ചാർജ് മാനവേന്ദ്ര സിംഗ് പറഞ്ഞു. പരാതിയുടെയും പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെയും അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിരോധിത തീവ്രവാദ സംഘടനയായ അൽ ക്വയിദയുടെ ആശയങ്ങൾ പ്രചരിപ്പിച്ചു , 19കാരൻ അറസ്റ്റിൽ

0
ലക്‌നൗ: അൽ ക്വയിദയുടെ ആശയം പ്രചരിപ്പിച്ച 19-കാരനെ ഉത്തർപ്രദേശ് പോലീസിന്റെ...

അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്

0
മോസ്കോ: അന്താരാഷ്ട്ര കൂട്ടായ്മയായ ബ്രിക്‌സിൽ ഇത്തവണയും അംഗത്വം നേടാനാകാതെ പാകിസ്താൻ പുറത്ത്....

ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി 551 കോടി അനുവദിച്ച് സര്‍ക്കാര്‍

0
തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടന മുന്നൊരുക്കങ്ങള്‍ക്കായി പൊതുമരാമത്ത് വകുപ്പിന് 551.50 കോടി...

വിജയ്ക്ക് തിരിച്ചടി ; തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു

0
ചെന്നൈ: തമിഴ്‌നാട് ഉപതിരഞ്ഞെടുപ്പിൽ ഇടതുപാർട്ടികൾ തനിച്ചു മത്സരിക്കാൻ തീരുമാനിച്ചു. ഇതോടെ വിജയ്‍യുടെ...