Wednesday, April 16, 2025 11:45 am

താമരശ്ശേരി ചുരം ഒൻപതാം വളവിന് സമീപം വെച്ച് യുവാവ് കൊക്കയിൽ വീണ് മരിച്ചു

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : താമരശ്ശേരി ചുരം ഒൻപതാം വളവിന് സമീപം വെച്ച് യുവാവ് കൊക്കയിൽ വീണ് മരിച്ചു. വയനാട്ടിലേക്കുള്ള വിനോദയാത്രയ്ക്കിടെ ആയിരുന്നു സംഭവം. വടകര വളയം തോടന്നൂർ വരക്കൂർ സ്വദേശിയായ അമൽ (23) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. വയനാട് ഭാഗത്തേക്ക് ട്രാവലർ വാഹനത്തിൽ പോകുമ്പോൾ മൂത്രമൊഴിക്കാനായി ഇറങ്ങിയപ്പോഴാണ് കാല് തെന്നി അബദ്ധത്തില്‍ കൊക്കയിലേക്ക് വീണത്. കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി നോക്കുന്ന അമൽ സഹപ്രവർത്തകർക്കൊപ്പം വയനാട്ടിലേക്ക് വിനോദയാത്ര പോകുകയായിരുന്നു. അമൽ അടക്കം 13 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. കൽപ്പറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് മൃതദേഹം കൊക്കയിൽ നിന്നും പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കൊടും ക്രൂരത ; തർക്കത്തിനിടെ വീട്ടമ്മയെ ചുറ്റികകൊണ്ട് തലയ്ക്ക് അടിച്ചുകൊന്നു

0
ആലപ്പുഴ : ആലപ്പുഴയെ നടുക്കി അയൽവാസികളുടെ കൊടും ക്രൂരത. അയൽവാസിയുമായുള്ള തർക്കത്തിനിടെ...

ശബരിമല വിമാനത്താവളം ; കൊടുമൺ എസ്റ്റേറ്റിന്റെ സാധ്യതകൂടി പഠിച്ച്‌ റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം

0
കൊടുമൺ : നിർദിഷ്ട ശബരിമല വിമാനത്താവളം പദ്ധതിക്കായി പ്ലാന്റേഷൻ കോർപ്പറേഷന്റെ...

സീതക്കുഴിയിലെ ജനവാസ കേന്ദ്രത്തിൽ പട്ടാപ്പകൽ പുലിയിറങ്ങി ; ഭീതിയില്‍ പ്രദേശവാസികള്‍

0
സീതത്തോട് : സീതക്കുഴിയിലെ ജനവാസ കേന്ദ്രത്തിൽ പട്ടാപ്പകൽ പുലിയിറങ്ങി. തിങ്കളാഴ്ച...

ഗോ​വ​യി​ൽ വ​ൻ ലഹരിവേട്ട ; നാ​ല് കി​ലോ​യി​ല​ധി​കം കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി

0
ഗോ​വ: നാ​ല് കി​ലോ​യി​ല​ധി​കം കൊ​ക്കെ​യ്ൻ പി​ടി​കൂ​ടി. ദ​ക്ഷി​ണ ഗോ​വ​യി​ലെ ചി​കാ​ലിം ഗ്രാ​മ​ത്തി​ലാ​ണ്...