തൃശ്ശൂര്‍ ; ചാലക്കുടി ബസ് സ്റ്റാൻഡിൽ ബഹളംവച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് സ്റ്റേഷനിൽ നിന്നിറങ്ങിയോടി ട്രാൻസ്ഫോർമറിൽ കയറി ആത്മഹത്യയ്ക്കു ശ്രമിച്ചു. വൈദ്യുതാഘാതമേറ്റു വീണ് ഗുരുതരമായി പരുക്കേറ്റ യുവാവ് മെഡിക്കൽ കോളജിൽ ചികിൽസയിലാണ്. ചാലക്കുടി കെഎസ്ആര്‍ടിസ സ്റ്റാൻഡിൽ ബഹളമുണ്ടാക്കിയതിന് പോലീസ് കസ്റ്റഡിയിലെടുത്ത യുവാവാണ് കുതറിയോടി ട്രാൻസ്ഫോർമറിൽ കയറി ആത്മഹത്യ ചെയ്യാൻ ശമിച്ചത്.
തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. സ്റ്റേഷനിലെത്തിച്ച യുവാവ് ശാന്തനായിരിക്കുന്നത് കണ്ട് പൊലീസുകാർ മാറുകയായിരുന്നു. ഈ സമയം പുറത്തേക്ക് ഓടിപോയി ട്രാൻസ്ഫോർമറിൽ കയറുകയായിരുന്നെന്നാണ് പോലീസ് പറയുന്നത്. ഓട്ടത്തിനിടെ കാനയിൽ കിടന്നിരുന്ന കുപ്പി പൊട്ടിച്ച് ശരീരത്തിൽ വരയുകയും ചെയ്തതായി ദൃക്സാക്ഷികൾ പറഞ്ഞു. പിന്നാലെയാണ് ട്രാൻസ്ഫോർമറിൽ കയറിയത്.
നാട്ടുകാരും പോലീസുകാരും പിന്തിരിപ്പിക്കാൻ ശ്രമിചെങ്കിലും നടന്നില്ല അഞ്ചു മിനിട്ടു നേരം ട്രാൻസ്ഫോമറിൽ നിന്ന യുവാവ് വൈദ്യുത കമ്പിയിൽ സ്പർശിച്ചതോടെ ഷോക്കേറ്റ് താഴേക്ക് പതിക്കുകയായിരുന്നു. സ്ഥലത്തെത്തിയ ഫയർഫോഴ്സിന്റെ സഹായത്തോടെ താലൂക്ക് ആശുപത്രിയിലെത്തിച്ച ഇയാളെ പിന്നീട് തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. പൊള്ളൽ സാരമുള്ളതല്ലെങ്കിലും വീഴ്ചയിൽ തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. യുവാവിന്റെ പേരോ വിശദാംശങ്ങളോ വ്യക്തമായിട്ടില്ലെന്ന് പോലീസ് അറിയിച്ചു.
ന്യുസ് ചാനലില്‍ വാര്‍ത്താ അവതാരകരെ ഉടന്‍ ആവശ്യമുണ്ട്
—————————————–
Eastindia Broadcasting Pvt. Ltd. ന്റെ പത്തനംതിട്ട സ്റ്റുഡിയോയിലേക്ക് Program Coordinater, Anchors(F) എന്നിവരെ ഉടന്‍ ആവശ്യമുണ്ട്. താല്‍പ്പര്യമുള്ളവര്‍ ഫോട്ടോ സഹിതമുള്ള വിശദമായ ബയോഡാറ്റ അയക്കുക. വിലാസം [email protected]. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 2023 മാര്‍ച്ച് 31. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
————
PROGRAM COORDINATER (M/F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വീഡിയോ പ്രൊഡക്ഷന്‍ രംഗത്ത് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 60 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. ഫെയിസ് ബുക്ക്, യു ട്യുബ് എന്നിവയെക്കുറിച്ച് വ്യക്തമായ അറിവ് ഉണ്ടായിരിക്കണം. സ്ക്രിപ്റ്റ് തയ്യാറാക്കുകയും വീഡിയോ പ്ലാറ്റ്ഫോം പൂര്‍ണ്ണമായി കൈകാര്യം ചെയ്യുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 20000 രൂപ ലഭിക്കും.
——————
ANCHORS (F)
ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലില്‍ (മലയാളം) വാര്‍ത്താ അവതാരികയായി കുറഞ്ഞത് 2 വര്‍ഷത്തെ പരിചയം. പ്രായപരിധി 32 വയസ്സ്. കുറഞ്ഞ വിദ്യാഭ്യാസ യോഗ്യത – ജേര്‍ണലിസം ബിരുദം. സ്വയം സ്ക്രിപ്റ്റ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും വേണം. പത്തനംതിട്ടയിലെ കോര്‍പ്പറേറ്റ് ഓഫീസില്‍ ആയിരിക്കും നിയമനം. ശമ്പളം തുടക്കത്തില്‍ പ്രതിമാസം 15000 രൂപ ലഭിക്കും.