Sunday, April 13, 2025 9:32 pm

യുവാവ് നാല് മാസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

മുംബൈ: മൂന്നാമതൊരു കുഞ്ഞ് വേണ്ടെന്ന് തീരുമാനിച്ചുറപ്പിച്ച് യുവാവ് നാല് മാസം പ്രായമുള്ള മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. സഞ്ജയ് എന്ന 40 വയസ്സുകാരനെ പോലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്‍റെ അമ്മ ഷൈലജയാണ് (36) പരാതി നൽകിയത്. മഹാരാഷ്ട്രയിലെ ഘാട്കോപറിലാണ് സഞ്ജയും ഷൈലജയും മൂന്ന് മക്കളും താമസിച്ചിരുന്നത്. മൂന്നാമത്തെ മകൾ ശ്രേയ നാല് മാസം മുൻപാണ് ജനിച്ചത്. സാമ്പത്തിക പ്രയാസമുണ്ടായിരുന്നതിനാൽ മൂന്നാമത്തെ കുഞ്ഞിന്‍റെ ജനനത്തിന് ശേഷം സഞ്ജയ് സന്തുഷ്ടനായിരുന്നില്ലെന്ന് ഷൈലജ പോലീസിനോട് പറഞ്ഞു. വഴക്ക് പതിവായിരുന്നുവെന്നും യുവതി പറഞ്ഞു. വെള്ളിയാഴ്‌ച ഷൈലജ ജോലിക്ക് പോയ സമയത്താണ് തൊട്ടിലിൽ ഉറങ്ങുകയായിരുന്ന ശ്രേയയെ അച്ഛൻ കയർ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് കൊന്നത്. ഷൈലജ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മകൾക്ക് സുഖമില്ലെന്നാണ് സഞ്ജയ് പറഞ്ഞത്. തുടർന്ന് ഇരുവരും ചേർന്ന് കുഞ്ഞിനെ രാജവാഡി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ അറിയിച്ചു.

കുഞ്ഞിന്‍റെ മരണം കൊലപാതകമാകാൻ സാധ്യതയുണ്ടെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടാണ് ഡോക്ടർമാർ നൽകിയത്. തുടർന്നാണ് കുട്ടിയുടെ അച്ഛനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്‌തത്. ചോദ്യംചെയ്യലിൽ സഞ്ജയ് കുറ്റം സമ്മതിച്ചതായി പന്ത് നഗർ പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്‌പെക്ടർ രമേഷ് കേവാലെ പറഞ്ഞു. കുഞ്ഞിന്‍റേത് സ്വാഭാവിക മരണമാണെന്ന് എല്ലാവരെയും വിശ്വസിപ്പിക്കാൻ കഴിയുമെന്നാണ് സഞ്ജയ് കരുതിയതെന്നും എന്നാൽ ഒരു മണിക്കൂറിനുള്ളിൽ ഇയാൾ പറയുന്നത് കള്ളമാണെന്ന് വ്യക്തമായെന്നും പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ മാർച്ച് 7 വരെ പോലീസ് കസ്റ്റഡിയിൽ വാങ്ങി. ഭാരതീയ ന്യായ് സൻഹിതയിലെ 103(1)(കൊലപാതകം) വകുപ്പാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വഖഫ് ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധം ; സു​പ്രീംകോടതിയെ സമീപിച്ച് വിജയ്

0
​​ചെന്നൈ: കേന്ദ്ര സർക്കാർ നടപ്പാക്കിയ ​വഖഫ് ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത്...

ഓശാന പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച സംഭവം സുരക്ഷാ നടപടിയുടെ ഭാ​ഗമായിട്ടാണെന്ന് രാജീവ് ചന്ദ്രശേഖർ

0
തിരുവനന്തപുരം: ദില്ലി സേക്രഡ് ഹാർട്ട് പള്ളിയിൽ ഓശാന പ്രദക്ഷിണത്തിന് അനുമതി നിഷേധിച്ച...

സിംഗപ്പൂരിലുണ്ടായ തീപിടുത്തത്തില്‍ പരുക്കേറ്റ മകനുമായി പവൻ ഇന്ത്യയിലെത്തി

0
ആന്ധ്രാ: ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ ഇന്ത്യയില്‍ തിരികെയെത്തി. ക‍ഴിഞ്ഞ...

നട്ടുച്ചയ്ക്കു നിഴലില്ലാത്ത പ്രതിഭാസത്തിന്‌ (നിഴലില്ലാ ദിനം) തുടക്കമായി

0
റാന്നി: നട്ടുച്ചയ്ക്കു നിഴലില്ലാത്ത പ്രതിഭാസത്തിന്‌ (നിഴലില്ലാ ദിനം) തുടക്കമായി. ശാസ്ത്ര പ്രതിഭാസങ്ങളിലേക്ക്...