മതിലകം കഴുവിലങ്ങില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

തൃശൂർ: മതിലകം കഴുവിലങ്ങില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയായ അനു (34) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് കുട്ടികളുടെ അമ്മയാണ് ഇവര്‍. യുവതിയുടെ ബന്ധുക്കളുടെയും കുട്ടികളുടെയും മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടെ താമസിച്ചിരുന്ന രണ്ടാം ഭര്‍ത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. മതിലകം സ്വദേശി പ്രശാന്തിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടിലെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയിലാണ് അനുവിനെ കണ്ടെത്തിയത്.

ആദ്യഭര്‍ത്താവിനെ ഉപേക്ഷിച്ച ശേഷം മൂന്ന് വര്‍ഷത്തോളമായി പ്രശാന്തിനൊപ്പം മതിലകം കഴുവിലങ്ങിലാണ് ഇവര്‍ താമസിച്ചിരുന്നത്. അനു മരിച്ചതറിഞ്ഞ് പ്രശാന്തും ആത്മഹത്യക്ക് ശ്രമിച്ചു. എന്നാല്‍ നാട്ടുകാരും പോലീസും ചേര്‍ന്ന് ഇയാളെ ആശുപത്രിയിലെത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു. പിന്നീട് യുവതിയുടെ ബന്ധുക്കളുടെയും മക്കളുടെയു മൊഴിയെടുത്ത പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. രണ്ടാം ഭര്‍ത്താവിന്‍റെ ഉപദ്രവവും പീഡനവും കാരണമാണ് അനു തൂങ്ങിമരിച്ചതെന്നാണ് നിഗമനം.
—–
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...

അഞ്ച് രാജ്യങ്ങളിൽ നിന്ന് രഹസ്യങ്ങൾ ചോർത്തി ; അമേരിക്കയുടെ ചാരക്കണ്ണിയിലെ പ്രധാനിയെ നാടുകടത്താൻ യുഎസ്...

0
ന്യൂജഴ്സി : അമേരിക്കയിലെ ചാരക്കണ്ണികളിൽ സുപ്രധാനിയായ ഒരാളെ നാടുകടത്താൻ നീക്കമെന്ന് റിപ്പോർട്ട്....