Tuesday, July 8, 2025 11:32 am

പീ​ഡ​നം , ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​ ; യുവാവ് അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

കൊല്ലം: യു​വ​തി​യെ പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യും ന​ഗ്ന​ചി​ത്ര​ങ്ങ​ൾ പ്ര​ച​രി​പ്പി​ക്കു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കു​ക​യും ചെ​യ്ത യു​വാ​വ് അറസ്റ്റിൽ. പ​ര​വൂ​ർ പൂ​ത​ക്കു​ളം ബി.​എ​സ് വി​ല്ല​യി​ൽ സു​ബീ​ർ (36) ആ​ണ് അറസ്റ്റിലായത്. പ​ര​വൂ​ർ പോലീ​സാണ് ഇയാളെ പി​ടികൂടി​യ​ത്. കേ​സി​ൽ അ​ക​പ്പെ​ട്ട ഭ​ർ​ത്താ​വി​നെ സ​ഹാ​യി​ക്കാ​നെ​ന്ന വ്യാ​ജേ​ന യു​വ​തി​യു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച ശേ​ഷം ഭ​ക്ഷ​ണ​ത്തി​ൽ ഉ​റ​ക്ക ഗു​ളി​ക ക​ല​ർ​ത്തി ന​ൽ​കി മ​യ​ക്കി ഇ​യാ​ൾ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ൾ കൈ​ക്ക​ലാ​ക്കി​യ പ്ര​തി പീ​ഡ​ന​വി​വ​രം പു​റ​ത്ത് പ​റ​ഞ്ഞാ​ൽ ഇ​വ പ്ര​ച​രി​പ്പി​ക്കു​മെ​ന്നും യു​വ​തി​യേ​യും മ​ക​ളേ​യും അ​പാ​യ​പ്പെ​ടു​ത്തു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

പി​ന്നീ​ട് യു​വ​തി​ക്ക് സ​ർവീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ൽ ജോ​ലി വാ​ങ്ങി ന​ൽ​കാ​മെ​ന്ന് പ്ര​ലോ​ഭി​പ്പി​ച്ച് വീ​ണ്ടും അ​ടു​പ്പം സ്ഥാ​പി​ച്ച പ്ര​തി ജോ​ലി​ക്കെ​ന്ന വ്യാ​ജേ​ന പ​ത്ത് ല​ക്ഷ​ത്തോ​ളം രൂ​പ യു​വ​തി​യി​ൽ നി​ന്ന് പ​ല​പ്പോ​ഴാ​യി ത​ട്ടി​യെ​ടു​ക്കു​ക​യും ജോ​ലി​യു​ടെ അ​ഭി​മു​ഖ​ത്തി​നെ​ന്ന് പ​റ​ഞ്ഞ് എ​റ​ണാ​കു​ള​ത്തെ ഹോ​ട്ട​ൽ മു​റി​യി​ൽ എ​ത്തി​ച്ച് യു​വ​തി ഗ​ർ​ഭി​ണി​യാ​ണെ​ന്ന് അ​റി​ഞ്ഞി​ട്ടും ഇ​വ​രു​ടെ എ​തി​ർ​പ്പി​നെ വ​ക​വ​യ്ക്കാ​തെ നി​ര​വ​ധി ത​വ​ണ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യു​മാ​യി​രു​ന്നു. തുടർന്ന്, യു​വ​തി പ​ര​വൂ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെയ്ത് പ്ര​തി​യെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. പ​രവൂ​ർ പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ നി​സാ​ർ, എ​സ്ഐ നി​തി​ൻ ന​ള​ൻ, എ​എ​സ്ഐ ര​മേ​ശ​ൻ, എ​സ്.​സി​പിഒമാ​രാ​യ റ​ലേ​ഷ്കു​മാ​ർ, സി​പി​ഒ പ്രേം​ലാ​ൽ, അ​രു​ണ്‍ എ​ന്നി​വ​ര​ട​ങ്ങി​യ പൊ​ലീ​സ് സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോന്നി പൈനാമൺ പാറമട അപകടം ; രക്ഷാദൗത്യം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

0
കോന്നി : പയ്യാനമണ്‍ ചെങ്കളത്തുണ്ടായ പാറമട അപകടത്തില്‍ രക്ഷാദൗത്യം...

ദേശീയ പണിമുടക്കിൽ പങ്കെടുക്കരുതെന്ന ഗതാഗത മന്ത്രിയുടെ നിർദേശം തള്ളി കെഎസ്ആർടിസി

0
തിരുവനന്തപുരം: ദേശീയ പണിമുടക്കിൽ പങ്കെടുക്കരുതെന്ന ഗതാഗത മന്ത്രിയുടെ നിർദേശം തള്ളി കെഎസ്ആർടിസി...

വോട്ടർ പട്ടികയിലെ തീവ്രപരിശോധനയിൽ പ്രതിഷേധിച്ച് ബിഹാറിൽ നാളെ ഇൻഡ്യാ സഖ്യത്തിന്‍റെ ഹര്‍ത്താൽ

0
പട്ന: വോട്ടർപട്ടികയിലെ തീവ്രപരിശോധനയിൽ പ്രതിഷേധിച്ച് ബിഹാറിൽ നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത്...

മാത്തൻ തരകൻ അനുസ്മരണ സമ്മേളനവും സ്മാരക പ്രഭാഷണവും നടന്നു

0
ചെങ്ങന്നൂർ : മഹാകവി പുത്തൻകാവ് മാത്തൻ തരകൻ അനുസ്മരണ സമ്മേളനവും...