ബെംഗളൂരു : മുൻ കാമുകിയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയും സുഹൃത്തുക്കളിൽ നിന്ന് പണം വാങ്ങി അവരുമായി സെക്സിനു നിർബന്ധിക്കുകയും ചെയ്ത യുവാവ് അറസ്റ്റിൽ. നൃത്താധ്യാപകനായ ഇയാൾക്കൊപ്പം 23കാരിയെ ബലാത്സംഗം ചെയ്ത രണ്ട് സുഹൃത്തുക്കളെയും പോലീസ് പിടികൂടി. ബെംഗളൂരുവിലാണ് സംഭവം. രണ്ട് വർഷം മുൻപാണ് നൃത്താധ്യാപകനായ ആൻഡി ജോർജ് സമൂഹമാധ്യമത്തിലൂടെ യുവതിയെ പരിചയപ്പെടുന്നത്. ഇരുവരും സൗഹൃദത്തിലാവുകയും ഈ സൗഹൃദം വളർന്ന് പ്രണയമാവുകയും ചെയ്തു. ഈ സമയത്ത് ഇവർ ഒരുമിച്ച് യാത്ര ചെയ്യുകയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തിരുന്നു. ഇതിനിടെ തൻ്റെ സ്വകാര്യ ദൃശ്യങ്ങൾ ഇയാൾ പകർത്തിയതായി യുവതിയുടെ പരാതിയിൽ പറയുന്നു.
ഏറെ വൈകാതെ യുവതി പ്രണയത്തിൽ നിന്ന് പിന്മാറി. ആൻഡി ജോർജിൻ്റെ ദുഷ്പ്രവണതകൾ മനസിലക്കിയതോടെയാണ് യുവതി പിന്മാറിയത്. എന്നാൽ സ്വകാര്യ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി തന്നെ ആൻഡി ജോർജ് നിരവധി തവണ ബലാത്സംഗം ചെയ്തെന്ന് യുവതി പറയുന്നു. ഇതിനിടെ ആൻഡി ജോർജ് തൻ്റെ സ്വകാര്യ ദൃശ്യങ്ങൾ അയാളുടെ സുഹൃത്തുക്കളുമായി പങ്കുവെച്ചു. അവരിൽ നിന്ന് 5000 രൂപ വീതം വാങ്ങി ലൈംഗികബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു.
ഈ ദൃശ്യങ്ങളും ആൻഡി ജോർജ് വീഡിയോയിൽ പകർത്തി. ഇവരുമായുള്ള ബന്ധവും യുവതി അവസാനിപ്പിച്ചതോടെ ആൻഡി ജോർജ് ഒരു ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി അതിലൂടെ യുവതിയുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചു. ഇതേ തുടർന്നാണ് യുവതി പൊലീസിനെ സമീപിച്ചത്. പരാതിയിൽ ആൻഡി ജോർജിനൊപ്പം അയാളുടെ സുഹൃത്തുക്കളായ സന്തോഷ്, ശശികുമാർ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് മൊബൈൽ ഫോണുകളും പെൻ ഡ്രൈവ്, ലാപ്പ് ടോപ്പ് എന്നിവകളും പിടിച്ചെടുത്തു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033