വിഖ്യാത കർണാടക സംഗീതജ്ഞരായ ബോംബെ സിസ്റ്റേഴ്സിലെ ഇളയസഹോദരി അന്തരിച്ചു

For full experience, Download our mobile application:
Get it on Google Play

ചെന്നൈ : വിഖ്യാത കർണാടക സംഗീതജ്ഞരായ ബോംബെ സിസ്റ്റേഴ്സിലെ ഇളയസഹോദരി സി ലളിത (85) അന്തരിച്ചു. ചെന്നൈ അഡയാറിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. കൗമാര കാലം മുതൽ വേദികളിൽ ഒന്നിച്ച് പാടിയാണ് ബോംബെ സിസ്റ്റേഴ്സ് എന്ന പേരിൽ ഇവർ പ്രസിദ്ധരായത്. രാജ്യത്തിനകത്തും പുറത്തും നൂറുകണക്കിന് കച്ചേരികളും ശങ്കരാചാര്യ സ്‌തോത്രങ്ങൾ ഉൾപ്പെടെ ഗാനാത്മകമായി അവതരിപ്പിക്കുകയും ചെയ്തവരാണ് ലളിതയും സഹോദരി സി സരോജയും.

മുക്താംബാളിന്‍റെയും ചിദംബര അയ്യരുടെയും മക്കളായി തൃശൂരിലായിരുന്നു ജനനവും കുട്ടിക്കാലവും. റെയിൽവേ ഉദ്യോഗസ്ഥനായിരുന്ന ചിദംബരം ജോലി സംബന്ധമായി ബോംബെയിലെത്തിയപ്പോഴായിരുന്നു സരോജയും ലളിതയും വേദികളിൽ ഒരുമിച്ച് പാടിത്തുടങ്ങിയത്. അങ്ങനെ ബോംബെ സിസ്റ്റേഴ്സ് എന്നറിയപ്പെട്ടു. മലയാളം, തമിഴ്, സംസ്കൃതം, കന്നഡ, തെലുങ്ക്, ഹിന്ദി, മറാഠി ഭാഷകളിൽ ആൽബങ്ങൾ ഇറക്കി. സപ്താഹം, സുന്ദരനാരായണ ഗുരുവായൂരപ്പൻ ഗാനാഞ്ജലിയുടെ രണ്ട് വാല്യങ്ങൾ എന്നിവയാണ് മലയാളത്തിലെ പ്രധാന ആൽബങ്ങൾ.

എച്ച് എ എസ് മണിയുടെയും മുസിരി സുബ്രഹ്മണ്യ അയ്യരുടെയും അരനൂറ്റാണ്ടോളം ടി കെ ഗോവിന്ദറാവുവിന്‍റെയും ശിഷ്യരായിരുന്നു. സായിബാബ സംഗീതോത്സവത്തിൽ പാടേണ്ടിയിരുന്ന മധുര മണി അയ്യർ അസുഖം മൂലം പിന്മാറുകയും ബോംബെ സഹോദരിമാർക്ക് ആ അവസരം ലഭിക്കുകയും ചെയ്തത് ഇരുവരുടെയും സംഗീതജീവിതത്തിലെ നാഴികക്കല്ലായി. 2020-ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു. തമിഴ്നാട് സർക്കാരിന്റെ കലൈമാമണി പുരസ്കാരം ഉൾപ്പെടെ ഒട്ടേറെ ബഹുമതികൾ ലഭിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നീറ്റ്-യുജി ഫലം പ്രസിദ്ധീകരിച്ചു; 11.21 ലക്ഷം പേർ യോഗ്യത നേടി

0
ന്യൂഡല്‍ഹി: നീറ്റ് - യുജി ഫലം പ്രഖ്യാപിച്ചു. 11.21 ലക്ഷം പരീക്ഷാര്‍ഥികള്‍...

മദ്യപിച്ച് വാഹനമോടിച്ചെന്ന കുറ്റം തെളിയിക്കാൻ മണം മാത്രം പോര : ഉത്തരാഖണ്ഡ് ഹൈക്കോടതി

0
ഡറാഡൂൺ: ശാസ്ത്രീയമായ തെളിവുകളുടെ അഭാവത്തിൽ, മദ്യത്തിന്റെ മണമുണ്ടെന്നതിൻ്റെ പേരിൽ മാത്രം മദ്യപിച്ച്...

നടുറോഡിൽ ആക്രമണം; പ്രണയാഭ്യർഥന നിരസിച്ച പെൺകുട്ടിയെ വെട്ടിക്കൊന്നു

0
ബെംഗളുരു: കര്‍ണാടക ബണ്ട്‌വാളില്‍ അരുംകൊല. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ പട്ടാപ്പകല്‍ വെട്ടിക്കൊന്നു.ബണ്ട്‌വാളില്‍...

സ്വകാര്യബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ

0
മലപ്പുറം: ചങ്ങരംകുളത്ത് സ്വകാര്യബസിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ....