പത്തനംതിട്ട : ജനങ്ങളുടെ മേൽ അമിത ഭാരം എങ്ങിനെ അടിച്ചേൽപ്പിക്കാമെന്ന ഗവേഷണം നടത്തുകയാണ് സംസ്ഥാന സർക്കാരെന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. അബിൻ വർക്കി കോഡിയാട്ട് പ്രസ്ഥാവിച്ചു. കോൺഗ്രസ് കോന്നി ബ്ലോക്ക് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിലക്കയറ്റം കൊണ്ട് നട്ടം തിരിയുന്ന ജനങ്ങളെ വൈദ്യുതി ചാർജ് വർധനവിലൂടെ നട്ടെല്ല് ഓടിക്കുവാനുള്ള തീരുമാനം സർക്കാർ പുനഃപരിശോധിക്കണം, തമിഴ് നാടും കർണാടക, ആന്ധ്രാ, തെലുങ്കനാ, സർക്കാരുകൾ യൂണിറ്റിന് വളരെ കുറഞ്ഞ നിരക്കു ഈടാക്കുമ്പോൾ നാലും അഞ്ചും ഇരട്ടി ആണ് കേരളത്തിൽ ഈടാക്കുന്നത് അബിൻ ചൂണ്ടി കാട്ടി. ദീനാമ്മ റോയ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് പ്രൊഫ സതീഷ് കൊച്ചുപറമ്പിൽ, റോബിൻ പീറ്റർ, വെട്ടൂർ ജ്യോതിപ്രസാദ്, ചിറ്റൂർ ശങ്കർ എസ് വി പ്രസന്നകുമാർ, സജികോട്ടക്കാട്, എസ് സന്തോഷ് കുമാർ, ദേവകുമാർ, പ്രവീൺ പ്ലാവിള, റോജി എബ്രഹാം, ശ്യാം എസ് കോന്നി,ഐ വാൻ വകയാർ, ജി ശ്രീകുമാർ അനിസാബു, റോബിൻ മോൻസി, യൂ ഡി എഫ് സ്ഥാനാർദ്ധി ജോളി ഡാനിയേൽ എന്നിവർ പ്രസംഗിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1