അഴിമതി കേസ് ; മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭാര്യക്കെതിരെ അറസ്റ്റ് വാറണ്ട്

For full experience, Download our mobile application:
Get it on Google Play

ഇസ്‌ലാമാബാദ്: അഴിമതിക്കേസിൽ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ ഭാര്യ ബുഷ്റ ബീബിക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച് പാക്കിസ്താൻ കോടതി. 140 മില്യൺ രൂപയിലധികം വിലമതിക്കുന്ന ആഢംഭര സമ്മാനങ്ങൾ വിൽപ്പന നടത്തി എന്നാണ് ഇമ്രാൻ ഖാനും ബുഷ്റ ബീബിക്കുമെതിരെ ആരോപിക്കപ്പെട്ട കുറ്റം. കഴിഞ്ഞ ദിവസങ്ങളിലായിരുന്നു ഇമ്രാൻ ഖാന്‍റെ ജയിൽ മോചനം ആവശ്യപ്പെട്ടുളള പ്രക്ഷോഭങ്ങൾ പാക്കിസ്താനിൽ അരങ്ങേറിയത്. 200ൽ അധികം കേസുകൾ നേരിടുന്ന ഇമ്രാൻ ഖാൻ 2023 മുതൽ റാവൽപിണ്ടിയിലെ അദിയാല ജയിലില്‍ തടവിലാണ്. പ്രതിഷേധ റാലിക്ക് ഇമ്രാന്റെ ഭാര്യ ബുഷ്‌റ ബീബിയായിരുന്നു നേതൃത്വം നൽകിയത്. ഇമ്രാൻ ഖാൻ നമുക്കൊപ്പം എത്തുന്നതുവരെ പ്രതിഷേധം അവസാനിപ്പിക്കരുതെന്നും മടങ്ങിപ്പോകരുതെന്നും ബുഷ്‌റ ബീബി പ്രവർത്തകരോട് ആവശ്യപ്പെട്ടിരുന്നു. അതുവരെയും മാധ്യമങ്ങളിലോ പൊതുരംഗങ്ങളിലോ ഒന്നും പ്രത്യക്ഷപ്പെടാത്ത ബുഷ്റ ബീബി പാക്കിസ്താൻ ജനതയെ അമ്പരിപ്പിച്ചായിരുന്നു ജനകീയ പ്രക്ഷോഭത്തിന്റെ മുൻ നിരയിലേക്ക് കടന്നുവന്നത്. ഇമ്രാൻ ഖാന്റെ നിർദേശപ്രകാരമാണ് ബുഷ്‌റ ബീബി ജനകീയ പ്രക്ഷോഭത്തിനു മുന്നിലേക്ക് ഇറങ്ങിയത് എന്നായിരുന്നു റിപ്പോർട്ടുകൾ. ‘അവസാനം വരെ പോരാടുക’ എന്നായിരുന്നു അണികളോട് ജയിലിൽ നിന്നുള്ള ഇമ്രാൻ ഖാന്റെ ആഹ്വാനം.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...

സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല കവർന്നു

0
കൊല്ലം: സ്കൂട്ടറിൽ യാത്ര ചെയ്ത വീട്ടമ്മയുടെ പിന്നാലെ ബൈക്കിലെത്തിയ സംഘം സ്വർണ്ണമാല...

ഡൽഹിയിൽ വീണ്ടും കെട്ടിടം തകർന്നുവീണു; ഒരു കുട്ടിക്ക് പരിക്ക്

0
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും കെട്ടിടം തകര്‍ന്നുവീണ് അപകടം. കെട്ടിടാവശിഷ്ടങ്ങള്‍ വീണ് ഒരു...

പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് വനിതാ ജൂനിയർ ഹെൽത്ത്...

0
പത്തനംതിട്ട: പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിൽ വീണ്ടും വാഹനാപകടം. കെഎസ്ആർടിസി ബസും...