തിരുവനന്തപുരം : സുഹൃത്തുമായുള്ള വാക്ക് തർക്കത്തിനിടെ ഉണ്ടായ ആക്രമണത്തിൽ യുവാവിനെ വെട്ടേറ്റു. മരുതൂർ സ്വദേശി അമൽദേവ്(22) ആണ് ആക്രമത്തിനിരയായത്. ഇയാളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വലതു കൈയ്ക്ക് താഴെ വാരിയെല്ലിന്റെ ഭാഗത്ത് ആഴത്തിൽ വെട്ടേറ്റ നിലയിലാണ് ഇയാളെ വെള്ളിയാഴ്ച വൈകുന്നേരം ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചത്. മണ്ണന്തല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സുഹൃത്തുമായുള്ള വാക്ക് തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.
തിരുവനന്തപുരത്ത് യുവാവിന് വെട്ടേറ്റു
RECENT NEWS
Advertisment