കൊല്ലം : കെഎസ്ഇബി ഉദ്യോഗസ്ഥന് നേരെ ആക്രമണം നടത്തിയ യുവാവ് പോലീസ് പിടിയിൽ. തിരുമുല്ലവാരം അമ്പാട്ട് രാജേഷ് ഭവനത്തിൽ രാജീവൻ (38) ആണ് ശക്തികുളങ്ങര പോലീസിന്റെ പിടിയിലായത്. മീറ്റർ പരിശോധിച്ച് സൈറ്റ് മഹസർ എഴുതാനെത്തിയ കെഎസ്ഇബി ഉദ്യോഗസ്ഥനെ ദേഹോപദ്രവം ഏൽപ്പിക്കുകയും കൃത്യനിർവഹണം തടസ്സപ്പെടുത്തുകയും ചെയ്തെന്ന കേസിലാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം ആൽത്തറമൂട്ടില്‍ പൂട്ടിക്കിടക്കുന്ന കെ.കെ റസ്റ്റോറന്റിൽ മീറ്റർ പരിശോധനക്കെത്തിയ അജയകുമാറിനെ ആണ് ആക്രമിച്ചത്. പൂട്ടിക്കിടക്കുന്ന സ്ഥാപനത്തിന് 23,000 രൂപ ബിൽ നല്‍കിയതില്‍ പ്രകോപിതനായാണ് സ്ഥാപനമുടമയുടെ ബന്ധുവായ യുവാവ് ആക്രമണം നടത്തിയത്. ശക്തികുളങ്ങര പോലീസ് അജയകുമാറിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത് പ്രതിയെ പിടികൂടുകയായിരുന്നു.
ഇയാൾ മുമ്പും കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളാണെന്ന് പോലീസ് പറഞ്ഞു. ശക്തികുളങ്ങര ഇൻസ്പെക്ടർ ബിനു വർഗീസിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ ഐ.വി. ആശ, ദിലീപ്, എ.എസ്.ഐമാരായ ബാബുക്കുട്ടൻ, അനില്‍, ഡാർവിൻ, ഉണ്ണികൃഷ്ണൻ എസ്.സി.പി.ഒ ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക. പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍ വെബ് ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.