കെഎ​സ്ഇബി ഉ​ദ്യോ​ഗ​സ്ഥന് നേരെ ആക്രമണം നടത്തിയ യുവാവ് അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം : കെഎ​സ്ഇബി ഉ​ദ്യോ​ഗ​സ്ഥന് നേരെ ആക്രമണം നടത്തിയ യുവാവ് പോലീസ് പിടിയിൽ. തി​രു​മു​ല്ല​വാ​രം അ​മ്പാ​ട്ട് രാ​ജേ​ഷ് ഭ​വ​ന​ത്തി​ൽ രാ​ജീ​വ​ൻ (38) ആ​ണ് ശക്തികുളങ്ങര പോ​ലീ​സിന്‍റെ പി​ടി​യി​ലാ​യ​ത്. മീ​റ്റ​ർ പ​രി​ശോ​ധി​ച്ച് സൈ​റ്റ് മ​ഹ​സ​ർ എഴുതാ​നെ​ത്തി​യ കെ​എ​സ്ഇബി ഉ​ദ്യോ​ഗ​സ്ഥ​നെ ദേ​ഹോ​പ​ദ്ര​വം ഏ​ൽ​പ്പി​ക്കു​ക​യും കൃത്യനി​ർ​വ​ഹ​ണം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തെ​ന്ന കേ​സി​ലാണ് അറസ്റ്റ് ചെയ്തത്.

ക​ഴി​ഞ്ഞ​ ദി​വ​സം ആ​ൽ​ത്ത​റ​മൂ​ട്ടില്‍ പൂ​ട്ടി​ക്കി​ട​ക്കു​ന്ന കെ.​കെ റ​സ്റ്റോ​റന്‍റി​ൽ മീ​റ്റ​ർ പരിശോധനക്കെ​ത്തി​യ അ​ജ​യ​കു​മാ​റിനെ ആണ് ആ​ക്ര​മിച്ചത്. പൂ​ട്ടി​ക്കി​ട​ക്കു​ന്ന സ്ഥാപനത്തിന് 23,000 രൂ​പ ബി​ൽ നല്‍കിയതില്‍ പ്ര​കോ​പി​ത​നാ​യാ​ണ് സ്ഥാപനമുടമയുടെ ബ​ന്ധു​വാ​യ യു​വാ​വ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. ശക്തികുളങ്ങര പോലീസ് അ​ജ​യ​കു​മാ​റിന്‍റെ പ​രാ​തി​യു​ടെ അ​ടി​സ്​​ഥാ​ന​ത്തി​ൽ കേ​സ്​ ര​ജി​സ്റ്റ​ർ ചെ​യ്ത് പ്രതിയെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ഇ​യാ​ൾ മു​മ്പും കേ​സു​ക​ളി​ൽ പ്ര​തി​യാ​യി ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ള്ള​യാ​ളാ​ണെന്ന് പോലീസ് പറഞ്ഞു. ശ​ക്തി​കു​ള​ങ്ങ​ര ഇ​ൻ​സ്​​പെ​ക്ട​ർ ബി​നു വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്.​ഐ​മാ​രാ​യ ഐ.വി. ആ​ശ, ദി​ലീ​പ്, എ.​എ​സ്.​ഐ​മാ​രാ​യ ബാ​ബു​ക്കു​ട്ട​ൻ, അനില്‍, ഡാ​ർ​വി​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ എസ്.​സി.​പി.​ഒ ബി​ജു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോടതിയിൽ ഹാജരാക്കിയ പ്ര​തി​യെ റി​മാ​ൻ​ഡ്​ ചെ​യ്തു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസ് പ്രതി ചാടിപ്പോയ സംഭവം ; ജയിൽ ജീവനക്കാർക്കും...

0
ആലുവ: ആലുവ സബ് ജയിലിൽ നിന്ന് മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ...

ആർഎസ്എസിന് ഉപരോധമേർപ്പെടുത്തണം ; വീണ്ടും പ്രസ്താവനയുമായി യുഎസ് കമ്മിഷൻ

0
ന്യൂയോർക്ക് : വ്യാഴാഴ്ച മാഡിസൺ സ്‌ക്വയർ ഗാർഡനിൽ മോഹൻ ഭാഗവത് പ്രസംഗിക്കാനിരിക്കെ...

മൂന്നു ദിവസത്തെ തിരച്ചിൽ ; അഫ്സലിന്റെ മൃതദേഹം പെരിയാർ നദിയിൽ നിന്ന് കണ്ടെത്തി

0
ആലുവ: മൂന്നു ദിവസം മുമ്പ് ആലുവയിൽ കാണാതായ യുവാവിന്റെ മൃതദേഹം പെരിയാർ...

എംബിബിഎസിന് നാലര വർഷ ഫീസ് : ഒടുവിൽ സർക്കാർ അപ്പീലിന് ; ഉത്തരവ് സ്റ്റേ...

0
തിരുവനന്തപുരം: എംബിബിഎസിന് നാലര വർഷ ഫീസ് മാത്രമേ വാങ്ങാവൂ എന്ന ഉത്തരവ്...