കോട്ടയം : സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ യുവാവ് പോലീസ് പിടിയില്‍. പത്തനംതിട്ട ഇരവിപേരൂര്‍ ഭാഗത്ത് കല്ലേലില്‍ വീട്ടില്‍ ഷിജിന്‍ തോമസിനെ (23) യാണ് ഗാന്ധിനഗര്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.ഷിജി അറസ്റ്റുചെയ്തത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ഗാന്ധിനഗര്‍ പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ തിരുവല്ലയില്‍ നിന്ന് പ്രതിയെ പെണ്‍കുട്ടിയുമായി പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡുചെയ്തു.
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയ യുവാവ് പോലീസ് പിടിയില്‍
RECENT NEWS
Advertisment