Thursday, April 10, 2025 12:56 pm

തിയേറ്ററുകളില്‍ കാഴ്ച വസന്തം ; കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സിനിമാ തിയേറ്ററുകള്‍ തുറന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം സംസ്ഥാനത്തെ തിയേറ്ററുകള്‍ തുറന്നു. പത്ത് മാസത്തില്‍ ഏറെക്കാലം അടഞ്ഞ് കിടന്ന ശേഷമാണ് സംസ്ഥാനത്ത് തിയേറ്ററുകള്‍ തുറന്നത്. മാസങ്ങള്‍ക്ക് ശേഷം മലയാളികള്‍ക്ക് കാഴ്ചവസന്തമൊരുക്കാന്‍ എത്തിയത് വിജയിയുടെ തമിഴ് ചിത്രം മാസ്റ്റര്‍ ആണ് എന്ന പ്രത്യേകതയും ഉണ്ട്. കൊവിഡ് നിയന്ത്രണങ്ങള്‍ക്ക് ശേഷം ആദ്യം റിലീസ് ചെയ്യുന്ന മലയാള ചിത്രം ജയസൂര്യയുടെ വെള്ളം ജനുവരി 22 തിയേറ്ററുകളിലെത്തും.
ശക്തമായ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടാണ് തിയേറ്ററുകളില്‍ പ്രവേശനം അനുവദിക്കുക.

തിയേറ്റര്‍ കപ്പാസിറ്റിയുടെ പകുതി മാത്രമേ ആളുകളെ പ്രവേശിപ്പിക്കുകയുള്ളു, ഭക്ഷണ പദാര്‍ഥങ്ങള്‍ തിയേറ്ററില്‍ അനുവദിക്കില്ല. തിയേറ്റര്‍ ഉടമകളും സിനിമാ മേഖലയിലെ  മറ്റ് സംഘടനാ നേതാക്കളും മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് തിയേറ്റര്‍ തുറക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടായത്.
സിനിമാ മേഖലയിലെ പ്രതിസന്ധികളെ അറിഞ്ഞ് പരിഹാര നിര്‍ദേശങ്ങള്‍ അംഗീകരിച്ച മുഖ്യമന്ത്രിക്ക് സിനിമാ മേഖല ഒന്നടങ്കം നന്ദി പറഞ്ഞ് രംഗത്തെത്തിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വഖഫ് നിയമഭേദഗതി ; രാജ്യവ്യാപക പ്രചാരണത്തിന് ബിജെപി

0
ദില്ലി : വഖഫ് നിയമഭേദഗതിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ നിയമത്തിന് അനൂകൂലമായി രാജ്യവ്യാപക...

ഏഴംകുളം കനാൽ പാലംപണി അന്തിമഘട്ടത്തിൽ

0
ഏഴംകുളം : ഏഴംകുളം-കൈപ്പട്ടൂർ റോഡ് നവീകരണത്തിന്റെ പൊളിച്ചുപണിയുന്ന ഏഴംകുളം കനാൽപാലം...

മദ്യപാനം ചോദ്യംചെയ്ത വിമുക്തഭടനും സഹോദരനും ക്രൂരമർദനം ; അ​ക്ര​മി​സം​ഘം മാ​ല​യും മൊ​ബൈ​ൽ ഫോ​ണും അ​പ​ഹ​രി​ച്ചു

0
അ​മ്പ​ല​പ്പു​ഴ: വീ​ടി​ന് സ​മീ​പ​ത്തെ പ​ര​സ്യ​മ​ദ്യ​പാ​നം ചോ​ദ്യം ചെ​യ്ത വി​മു​ക്ത​ഭ​ട​നും സ​ഹോ​ദ​ര​നാ​യ ബി​ജെ​പി...