കൊച്ചി: കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ തിയേറ്ററുകള്‍ നാളെ മുതല്‍ അടച്ചിടും. ചലച്ചിത്രസംഘടനകളുടെ കൊച്ചിയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നിലവില്‍ ചിത്രീകരണം നടക്കുന്ന സിനിമകളുടെ കാര്യത്തില്‍ സാഹചര്യം അനുസരിച്ച് സംവിധായകര്‍ തീരുമാനം എടുക്കണമെന്നും നിര്‍ദേശം. 31 വരെ റിലീസുകളില്ല.
തീരുമാനം ചലച്ചിത്രസംഘടനകളുടെ സംയുക്തയോഗത്തിലാണ്. തിയേറ്ററുകൾ ഈ മാസം അടച്ചിടണമെന്ന് മുഖ്യമന്ത്രിയും നിർദേശിച്ചിരുന്നു. അതിനിടെ സംസ്ഥാനത്ത് ആറുപേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. പന്ത്രണ്ട് പേരാണ് വൈറസ് ബാധിച്ച് ഇപ്പോള്‍ ചികില്‍സയിലുള്ളത്. ഇതില്‍ നാലുപേര്‍ ഇറ്റലിയില്‍നിന്ന് വന്നവരാണ്. ഇറ്റലിയില്‍ നിന്ന് എത്തിയവരുമായി നേരിട്ട് ഇടപെട്ടവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 149 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
ലൈവ് വീഡിയോകള്‍ തല്‍സമം കാണുന്നതിന് പത്തനംതിട്ട മീഡിയാ ഫെയ്സ് ബുക്ക് പേജ് ലൈക്ക് ചെയ്യുക . ലിങ്ക് http://www.facebook.com/mediapta