Wednesday, July 9, 2025 8:44 am

ഞായറാഴ്ചകളില്‍ തിയറ്റര്‍ തുറക്കാന്‍ അനുവദിക്കണമെന്ന് ഹര്‍ജി ; സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം തേടി

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ഞായറാഴ്ചകളില്‍ തിയറ്ററുകളുടെ പ്രവര്‍ത്തനം തടഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് തിയറ്റര്‍ ഉടമകള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കേരള ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണം തേടി. ഉത്തരവ് സ്റ്റേ ചെയ്യണമെന്ന ആവശ്യത്തില്‍ കോടതി ഇടപെട്ടില്ല. തിരുവനന്തപുരം ജില്ലയില്‍ തിയറ്ററുകള്‍ അടയ്ക്കണമെന്ന ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഉടമകളുടെ സംഘടന ഫിയോക് സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റീസ് എന്‍. നഗരേഷ് പരിഗണിച്ചത്.

മാളുകള്‍ക്കും വിനോദസഞ്ചാര കേന്ദ്രങ്ങള്‍ക്കും ഇളവുകള്‍ നല്‍കി തിയറ്ററുകള്‍ അടച്ചിടാന്‍ നിര്‍ദ്ദേശിക്കുന്നത് വിവേചനപരമെന്ന് ഹര്‍ജിക്കാര്‍ ആരോപിച്ചു. 50% ശതമാനം സീറ്റുകളില്‍ പ്രവേശനം അനുവദിക്കണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കേസ് വെള്ളിയാഴ്ച പരിഗണിക്കാനായി കോടതി മാറ്റി. തിരുവനന്തപുരത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായതോടെ ജില്ലയെ സി കാറ്റഗറിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് തിയേറ്ററുകള്‍ അടയ്ക്കണമെന്ന നിര്‍ദേശം സര്‍ക്കാര്‍ നല്‍കിയത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഉത്തരേന്ത്യയിൽ ദേശീയ പണിമുടക്ക് ശാന്തം

0
ന്യൂഡല്‍ഹി : ഉത്തരേന്ത്യയിൽ ദേശീയ പണിമുടക്ക് ശാന്തം. സാധാരണ നിലയിൽ തന്നെ...

സ്വതന്ത്ര പലസ്തീന്‍ എന്ന വാദം ഒരിക്കലും അംഗീകരിക്കില്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി

0
ടെൽ അവീവ് : സ്വതന്ത്ര പലസ്തീന്‍ എന്ന വാദം ഒരിക്കലും അംഗീകരിക്കില്ലെന്ന്...

കോർക്ക് ബോർഡിനടിയിൽ ഒളിപ്പിച്ച നിലയിൽ 47 കിലോഗ്രാം കഞ്ചാവ് പിടികൂടി

0
കുവൈത്ത് സിറ്റി : മയക്കുമരുന്ന് കടത്ത് തടയുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായി...

ആലപ്പുഴയിലെ അങ്കണവാടിയില്‍ സാമൂഹ്യവിരുദ്ധരുടെ അതിക്രമം

0
ഹരിപ്പാട് : ആലപ്പുഴയിലെ അങ്കണവാടിയില്‍ സാമൂഹ്യവിരുദ്ധരുടെ അതിക്രമം. ചിങ്ങോലി പന്ത്രണ്ടാം വാർഡ്...