മദ്യപിച്ചെത്തി അമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു ; മകന്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : അമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ച കേസില്‍ മകന്‍ അറസ്റ്റില്‍. കൊരട്ടി പാറകൂട്ടം സ്വദേശിനി തണ്ടേങ്ങാട്ടില്‍ വീട്ടില്‍ സുഭദ്ര (70)യെ ആക്രമിച്ച മകന്‍ ശ്രീജന്‍ ( 53 ) ആണ് പിടിയിലായത്. ഇന്നലെ രാത്രി മദ്യപിച്ച്‌ വന്ന് ഭാര്യയെ ആക്രമിക്കുന്നത് അമ്മ ചോദ്യം ചെയ്തപ്പോള്‍ ഡൈനിങ് മേശയിലുണ്ടായിരുന്ന കുപ്പി ഗ്ലാസ്സുകൊണ്ട് തലയ്ക്കടിക്കുകയും ചുറ്റിക കൊണ്ട് ആക്രമിക്കുകയുമായിരുന്നു. മകന്‍ മദ്യപിച്ച്‌ വീട്ടില്‍ വന്ന് വഴക്കുണ്ടാക്കുന്നതു പതിവെന്ന് സുഭദ്ര പോലീസിനോട് പറഞ്ഞു.

വിവരമറിഞ്ഞ കൊരട്ടി പോലീസ് നൈറ്റ് പട്രോളിങ് അംഗങ്ങള്‍ സ്ഥലത്തെത്തി. തലയ്ക്ക് ഗുരുതരമായി പരിക്കുപറ്റി രക്തത്തില്‍ മുങ്ങി നില്‍ക്കുകയായിരുന്ന സുഭദ്രയെ പോലീസ് ജീപ്പില്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. സുഭദ്രയുടെ തലയില്‍ പത്തോളം തുന്നല്‍ ഇട്ടിട്ടുണ്ട്. പിടിയിലായ പ്രതി മുന്‍പും വീട്ടുകാരെ ആക്രമിച്ച്‌ കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ട്. സംഭവത്തിനു ശേഷം ഒളിവില്‍ പോവാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഇന്നു വെളുപ്പിന് പിടിയിലായത് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ക്ഷേമ പെൻഷനിൽ പോലും യുഡിഎഫ് സർക്കാരിന് വലിയ വീഴ്ചയെന്ന് ബാലഗോപാൽ

0
കൊല്ലം: വിഴിഞ്ഞം പദ്ധതി തകർക്കാൻ ശ്രമിച്ചവരാണ് ഇപ്പോൾ അത് തങ്ങൾ...

ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന് ദേവസ്വം സെക്രട്ടറി രാജമാണിക്യം

0
തിരുവനന്തപുരം: ദേവസ്വം ബോർഡിൻെറ സ്വത്തുക്കള്‍ സംരക്ഷിക്കാൻ പൂർണമായ ഡിജിലൈസേഷൻ വേണമെന്ന്...

ശ്രീരാമന്റെ അധിക്ഷേപം ബോഡി ഷെയ്മിങ്, പുലിക്കളിക്ക് പിന്തുണയുമായി സാംസ്കാരിക മന്ത്രി

0
തിരുവനന്തപുരം ശ്രീരാമന്റെ പുലിക്കളി പരാമർശം പരിഷ്കൃത സമൂഹത്തിന് യോജിക്കാത്ത ബോഡി ഷെയ്മിങ്ങാണെന്നും...

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...