ഇരുപത്തി അയ്യായിരം കോടിയുടെ മില്ലുകളുടെ അഴിമതി അന്വേഷിക്കണം : അമിത് ഷായോട് അണ്ണാ ഹസാരെ

For full experience, Download our mobile application:
Get it on Google Play

പൂനെ : മഹാരാഷ്ട്രയില്‍ ഇരുപത്തി അയ്യായിരം കോടി രൂപയുടെ അഴിമതി നടന്നുവെന്ന് ചൂണ്ടിക്കാട്ടി കേന്ദ്ര ആഭ്യന്തര, സഹകരണ മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി സാമൂഹിക പ്രവര്‍ത്തകന്‍ അണ്ണാ ഹസാരെ. മഹാരാഷ്ട്രയിലെ കോ-ഓപ്പറേറ്റീവ് ഷുഗര്‍ മില്ലുകള്‍ വിറ്റതില്‍ ഇരുപത്തി അയ്യായിരം കോടി രൂപയുടെ അഴിമതി നടന്നിട്ടുണ്ടെന്നും സംഭവത്തില്‍ റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടാണ് അദ്ദേഹം കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്ത് എഴുതിയിട്ടുള്ളത്.

‘2009 മുതല്‍ രാഷ്ട്രീയ പ്രവര്‍ത്തകരുടെ ഒത്താശയോടെ ഷുഗര്‍ മില്ലുകള്‍ തുച്ഛമായ വിലയ്ക്ക് വില്‍ക്കുന്നതിനെതിരെയും അവിടെ നടക്കുന്ന ക്രമക്കേടുകള്‍ക്കെതിരെയും ഞങ്ങള്‍ പ്രക്ഷോഭം നടത്തിവരികയാണ്. തുടര്‍ന്ന് 2017-ല്‍ ഞങ്ങള്‍ മുംബൈയില്‍ ഒരു പരാതി നല്‍കിയിരുന്നു. ആ പരാതി അന്വേഷിക്കാന്‍ ഒരു ഡിഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കുകയും ചെയ്തിരുന്നു.

എന്നാല്‍ രണ്ടുവര്‍ഷത്തിനു ശേഷം ക്രമക്കേടുകളൊന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്ന റിപ്പോര്‍ട്ടാണ് ആ ഉദ്യോഗസ്ഥന്‍ സമര്‍പ്പിച്ചത്. അണ്ണാ ഹസാരെ കത്തില്‍ കൂട്ടിച്ചേര്‍ത്തു. കര്‍ഷകരുടെ ക്ഷേമത്തിനും സഹകരണ മേഖല മെച്ചപ്പെടുത്തുന്നതിനുമായാണ്‌ കേന്ദ്രം സഹകരണ മന്ത്രാലയം രൂപീകരിച്ചതെന്നും അത് കൊണ്ട് തന്നെ ഈ അഴിമതി ഉന്നത ഉദ്യോഗസ്ഥരെ കൊണ്ട് അന്വേഷിപ്പിക്കുകയാണ് എങ്കില്‍ അത് മികച്ച ഒരു ഉദാഹരണമായിരിക്കുമെന്നും അണ്ണാ ഹസാരെ വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട

0
മലപ്പുറം: മലപ്പുറം വളാഞ്ചേരിയിൽ വൻ ലഹരിവേട്ട. കാവുംപുറത്ത് വാടക വീട്...

തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ പരസ്യപ്രതിഷേധത്തിന് സിപിഎം

0
ചെന്നൈ: സിജെപി -ഇടതു പ്രതിഷേധ നിരോധനത്തിൽ തമിഴ്നാട്‌ ചീഫ് സെക്രട്ടറിക്കെതിരെ...

എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ടുനാൾ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച് തകർന്നു

0
മലപ്പുറം: എടക്കരയില്‍ ഉദ്ഘാടനത്തിന് രണ്ടുനാള്‍ ശേഷിക്കേ പുതിയ ഓഡിറ്റോറിയം തീപിടിച്ച്...

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...