നീരജ് ചോപ്രയ്ക്ക് വിശിഷ്ട സേവാ മെഡല്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഒളിംപിക് സ്വര്‍ണ മെഡല്‍ ജേതാവ് നീരജ് ചോപ്രക്ക് രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡല്‍. നീരജ് അടക്കം 384 പ്രതിരോധ ഉദ്യോഗസ്ഥര്‍ക്ക് പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കും. 12 ശൗര്യചക്ര പുരസ്‌കാരം, 29 പരംവിശിഷ്ട സേവാ മെഡലുകള്‍, നാല് ഉത്തം യുദ്ധ സേവാ മെഡലുകള്‍, 53 അതിവിശിഷ്ട സേവാ മെഡലുകള്‍, 13 യുദ്ധസേവാ മെഡലുകള്‍, മൂന്ന് വിശിഷ്ട സേവാ മെഡലുകള്‍ എന്നിവയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മലയാളിയായ ശരത് ആര്‍ ആറിന് രാഷ്ട്രപതിയുടെ സര്‍വോത്തം ജീവന്‍ രക്ഷാ പതക്ക് നല്‍കി ആദരിക്കും. മരണാനന്തര ബഹുമതിയായാണ് ശരത് ആര്‍ ആറിനെ സര്‍വോത്തം ജീവന്‍ രക്ഷാ പതക്ക് നല്‍കി ആദരിക്കുക. ശരത് അടക്കം 51 പേര്‍ക്കാണ് രാഷ്ട്രപതിയുടെ ജീവന്‍ രക്ഷാ പതക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.

അഞ്ച് പേര്‍ക്ക് സര്‍വോത്തം ജീവന്‍ രക്ഷാ പതക്ക്, 14 പേര്‍ക്ക് ഉത്തരം ജീവന്‍ രക്ഷാ പതക്ക്, 29 പേര്‍ക്ക് ജീവന്‍ രക്ഷാ പതക്ക് എന്നിങ്ങനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അല്‍ഫാസ് ബാബു, കൃഷ്ണന്‍ കുണ്ടത്തില്‍, വി. മയൂഖ, മുഹമ്മദ് അദ്‌നാന്‍ എന്നിവര്‍ക്ക് ഉത്തരം ജീവന്‍ രക്ഷാ പതക്കും. ജീവന്‍ രക്ഷാ പതക്ക് പുരസ്‌കാരം മൂന്ന് മലയാളികള്‍ക്കാണ് ലഭിച്ചിരിക്കുന്നത്. ജോഷി ജോസഫ്, പി. മുരളീധരന്‍, റിജിന്‍ രാജ് എന്നിവര്‍ക്കാണ് ജീവന്‍ രക്ഷാ പതക്ക് പുരസ്‌കാരം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...

കലഞ്ഞൂരില്‍ വീണ്ടും അപകടം – ബൈക്കും ലോറിയും കൂട്ടിയിടിച്ചു : ബൈക്ക് യാത്രികന്‍ മരിച്ചു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാന പാതയില്‍ കലഞ്ഞൂരില്‍ ബൈക്കും ലോറിയും...

സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു

0
തിരുവനന്തപുരം: ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വരും മഴ കനക്കുന്നു. ഞായറാഴ്ച...