തൃശൂർ തിരുവില്വാമലയിൽ ക്ഷേത്രത്തിൽ മോഷണം ; കൗണ്ടറിൽ സൂക്ഷിച്ച ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

തൃശൂർ : തിരുവില്വാമലയിൽ ക്ഷേത്രത്തിൽ മോഷണം. ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിലാണ് മോഷണം നടന്നത്. കൗണ്ടറിൽ സൂക്ഷിച്ച ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടു. ശ്രീ വില്വാദ്രിനാഥ ക്ഷേത്രത്തിലെ നാലമ്പലത്തിന്റെ ഓട് മാറ്റി അകത്ത് കടന്ന മോഷ്ടാവ് കൗണ്ടർ പൊളിച്ചാണ് പണം കവർന്നത്. കർക്കിടക മാസമായതിനാൽ തന്നെ ക്ഷേത്രത്തിൽ ഭക്തരുടെ എണ്ണത്തിലും വരുമാനത്തിലും വർദ്ധനം ഉണ്ടായിരുന്നു. കൗണ്ടറിൽ പണം സൂക്ഷിച്ചിട്ടുണ്ടെന്ന അറിവുള്ള ആളാണ് മോഷണം നടത്തിയത് എന്നാണ് പോലീസിന്റെ നിഗമനം. സെക്യൂരിറ്റി ജീവനക്കാരടക്കം ക്ഷേത്രത്തിൽ ഉണ്ടായിരുന്നുവെങ്കിലും ഇവരുടെ കണ്ണ് വെട്ടിച്ചായിരുന്നു മോഷണം. രാവിലെ ആറുമണിയോടെ കൂടുതൽ ജീവനക്കാരെത്തിയപ്പോഴാണ് മോഷണം നടന്ന സംഭവം അറിഞ്ഞത്. കൗണ്ടറിൽ സൂക്ഷിച്ച ഒരു ലക്ഷത്തിലധികം രൂപ നഷ്ടപ്പെട്ടതായി ദേവസ്വം മാനേജർ പറഞ്ഞു. പഴയന്നൂർ പോലീസ് ക്ഷേത്രത്തിലെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ അടക്കം ശേഖരിച്ച് പ്രതിയെ കണ്ടെത്താനുള്ള നീക്കത്തിലാണ് പോലീസ്.

WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ പ്രളയം ; മരണസംഖ്യ ഉയരുന്നു ; 290 ഇന്ത്യക്കാർ ഉൾപ്പെടെ 1500 പേരെക്കുറിച്ച്...

0
ന്യൂഡൽഹി: നേപ്പാളിലെ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം ഉയരുന്നു. ഒപ്പം പ്രളയത്തിൽ...

മകന്റെ ഗൃഹപ്രവേശ ചടങ്ങ് ക്ഷണിക്കാൻ പോയി മടങ്ങുമ്പോൾ അപകടം ; പിതാവ് മരിച്ചു

0
കോഴിക്കോട്: കൈതപ്പൊയിൽ - കോടഞ്ചേരി റോഡിൽ പിക്കപ് വാൻ സ്കൂട്ടറിൽ ഇടിച്ചുണ്ടായ അപകടത്തിൽ...

യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും റഷ്യയുടെ മുന്നറിയിപ്പ്

0
മോസ്കോ: യുക്രെയ്നു സൈനിക സഹായം നൽകുന്ന യൂറോപ്യൻ രാജ്യങ്ങളായ ബ്രിട്ടനും ഫ്രാൻസിനും...

ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു

0
എരുമേലി: ദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഭർത്താവ് മരിച്ചു....