അമ്പലപ്പുഴ : കരുമാടി നാഗനാട് ഭുവനേശ്വരി ക്ഷേത്രത്തിൽ മോഷണം. കാണിക്കവഞ്ചി തകർത്ത് പണം അപഹരിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെയാണ് മോഷണം നടന്നത്. തിടപ്പള്ളിയിൽ സൂക്ഷിച്ചിരുന്ന രണ്ട് കാണിക്കവഞ്ചികൾ തകർത്ത് പണം അപഹരിച്ചു. കോവിലിന്റെ വാതിൽ കുത്തിത്തുറക്കാൻ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. രാവിലെ ക്ഷേത്രം തുറക്കാനെത്തിയ ജീവനക്കാരനാണ് മോഷണം വിവരം അറിയുന്നത്. തുടർന്ന് ക്ഷേത്ര ഭാരവാഹികൾ അമ്പലപ്പുഴ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.
ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി തകർത്ത് മോഷണം
RECENT NEWS
Advertisment