Saturday, January 11, 2025 1:29 am

കെ​എ​സ്ആ​ര്‍​ടി​സി ബ​സിൽ യാ​ത്രക്കാരിയുടെ മാ​ല മോഷ്ടിക്കാൻ ശ്രമം ; നാ​ടോ​ടി സ്ത്രീ​ക​ള്‍ അ​റ​സ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

അ​ഞ്ച​ല്‍ : കെ​എ​സ്ആ​ര്‍​ടി​സി ബ​സ് യാ​ത്രക്കാരിയു​ടെ മാ​ല ക​വ​ര്‍​ച്ച ചെ​യ്യാ​ന്‍ ശ്ര​മി​ച്ച ത​മി​ഴ്നാ​ട് സ്വ​ദേ​ശി​നി​ക​ള്‍ പോ​ലീ​സ് പി​ടി​യി​ല്‍. ത​മി​ഴ്നാ​ട് തൂ​ത്തു​കു​ടി സ്വ​ദേ​ശി​നി​ക​ളാ​യ മ​ഞ്ചു (28), അ​നു (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ പ​ത്തോ​ടെ ആ​ണ് സം​ഭ​വം. കൊ​ല്ലം-കു​ള​ത്തു​പ്പു​ഴ വേ​ണാ​ട് ബ​സി​ല്‍ യാ​ത്ര ചെ​യ്ത ശ​ക്തി​കു​ള​ങ്ങ​ര സ്വ​ദേ​ശി​നി ജെ​സി ടൈ​റ്റ​സി​ന്‍റെ മാ​ല​യാ​ണ് പൊ​ട്ടി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. പി​ന്നി​ല്‍ നി​ന്നും ആ​രോ മാ​ല​യി​ല്‍ പി​ടി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടു ഉ​ട​ന്‍ തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ള്‍ മാ​ല​പൊ​ട്ടി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​താ​ണ് ക​ണ്ട​ത്.

ഇ​തോ​ടെ ജെ​സി ബ​ഹ​ളം വ​യ്ക്കു​ക​യും യു​വ​തി​ക​ളെ ത​ട​ഞ്ഞു​വ​ച്ച് ഏ​രൂ​ര്‍ പൊ​ലീ​സിൽ ഏൽപ്പിക്കുകയുമായിരുന്നു. സ​ര്‍​ക്കി​ള്‍ ഇ​ന്‍​സ്പെ​ക്ട​ര്‍ എം.​ജി വി​നോ​ദി​ന്‍റെ നി​ര്‍​ദേ​ശ​പ്ര​കാ​രം എ​സ്ഐ എം.​എ​സ് അ​നീ​ഷ്‌, ഗ്രേ​ഡ് എ​സ്ഐ റ​ഹീം, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സ​ന്തോ​ഷ്‌​കു​മാ​ര്‍, മു​ഹ​മ്മ​ദ് അ​സ്ഹ​ര്‍, അ​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. യു​വ​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മലപ്പുറം രാമനാട്ടുകരയിൽ ഭാര്യയെയും ഭർത്താവിനെയും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

0
മലപ്പുറം: മലപ്പുറം രാമനാട്ടുകരയിൽ ഭാര്യയെയും ഭർത്താവിനെയും വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി....

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടേയും വിതരണം നിലച്ചു

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുകളുടെയും ശസ്ത്രക്രിയ ഉപകരണങ്ങളുടേയും വിതരണം...

സംസ്ഥാനത്ത് നാളെ 10 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത

0
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ 10 ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര...

കൊല്ലം മീയണ്ണൂരിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം

0
കൊല്ലം: കൊല്ലം മീയണ്ണൂരിൽ കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം. നിയന്ത്രണം വിട്ട...