മലപ്പുറം: തിരൂരങ്ങാടി മൂന്നിയൂരിൽ വീടിന്റെ വാതിൽ കുത്തിത്തുറന്ന് മോഷണം. അലമാരയിൽ സൂക്ഷിച്ച 9.5 ലക്ഷം രൂപ മോഷ്ടാവ് കവർന്നു. മൂന്നിയൂർ കളത്തിങ്ങൽപാറ അരീപാറ കിരിണിയകത്ത് ഉമ്മർകോയയുടെ മകൻ ഷബാസിന്റെ വീട്ടിലാണ് സംഭവം. ഷബാസ് പുതുതായി നിർമിച്ച വീട്ടിലേക്ക് താമസം മാറിയ അതേ ദിവസമാണ് പഴയവീട്ടിൽ മോഷണം നടന്നത്. സാധനങ്ങളൊക്കെ പുതിയ വീട്ടിലേക്ക് മാറ്റിയിരുന്നെങ്കിലും അലമാരയിലെ സാധനങ്ങൾ മാറ്റിയിരുന്നില്ല. ആൾതാമസമില്ലാത്ത പഴയവീടിന്റെ പിറകിലെ ഡോർ തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. പുലർച്ചെ 12.30നും 2.30നുമിടയിലാണ് മോഷണം. മോഷ്ടാവിന്റെ ദൃശ്യം സി.സി.ടി.വിയിൽ പതിഞ്ഞിട്ടുണ്ട്. പിന്നിലെ വാതിൽ കുത്തിത്തുറന്ന് അകത്ത് കയറിയ കള്ളൻ അലമാരയുടെ പൂട്ട് തകർത്താണ് പണം കവർന്നത്. എന്നാൽ അലമാരയിൽ തന്നെ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടില്ല. തിരൂരങ്ങാടി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലം പരിശോധിക്കും.
WANTED MARKETING MANAGER
സംസ്ഥാനസര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.