Sunday, July 6, 2025 4:41 pm

വീട്ടുകാർ നോമ്പ് തുറക്കാൻ പോയ സമയത്ത് മോഷണം ; മൂന്നാം നാൾ പ്രതി പോലീസ്‌ പിടിയിൽ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : വീട്ടുകാർ നോമ്പ് തുറക്കാൻ പോയ സമയത്ത് വാതിൽ കുത്തിത്തുറന്ന് മോഷണം നടത്തിയ പ്രതി പിടിയിൽ. കണ്ണൂർ ഇരിക്കൂർ സ്വദേശി ദാറുൽ ഫലാനിൽ ഇസ്മയിൽ ആണ് പിടിയിലായത്.  19 ന് വൈകുന്നേരം 05.30 നും രാത്രി 11 മണിക്കും ഇടയിലാണ് കോഴിക്കോട് കുറ്റിക്കാട്ടൂർ ആനകുഴിക്കരയിൽ മോഷണം നടന്നത്. വീട്ടുകാർ നോമ്പ് തുറക്കാ൯ പോയ സമയത്ത്  വീടിന്റെ മു൯വശത്തെ വാതിലിന്റെ പൂട്ട് തക൪ത്ത് അകത്ത് കടന്ന് ബെഡ് റൂമിലെ അലമാരയുടെ വാതിൽ തക൪ത്താണ്  20 പവ൯ സ്വ൪ണവും ഒരു ലക്ഷം രൂപയും മോഷ്ടിച്ചത്. പോ൪ച്ചിൽ നി൪ത്തിയിട്ടിരുന്ന 3 ലക്ഷം രൂപ വില വരുന്ന  ബൈക്കും മോഷ്ടിച്ചു.

ബി.കോം ബിരുദധാരിയായ ഇസ്മയിൽ ആഢംബര ജീവിതം നയിക്കുന്നതിനും സ്ത്രീകളെ വലയിലാക്കുന്നതിനുമാണ് മോഷ്ടിച്ച പണം ഉപയോഗിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഹോട്ടലുകളിൽ ഏറ്റവും മികച്ച റൂമിലാണ് താമസിക്കുക. കാക്കനാട് സബ്ജയിലിൽ നിന്നും കഴിഞ്ഞമാസംപുറത്തിറങ്ങിയ പ്രതി പത്തനംതിട്ടക്കാരിയായ കാമുകിയുടെ അക്കൗണ്ടിലേക്ക് ലക്ഷങ്ങൾ നിക്ഷേപിച്ചു. കോഴിക്കോടിന് പുറമെ മലപ്പുറം, കണ്ണൂർ, എറണാകുളം എന്നിവിടങ്ങളിലും മോഷണക്കേസുകളിൽ പിടിയിലായിട്ടുണ്ട്.

മോഷ്ടിച്ച ശേഷം തെളിവ് അവശേഷിപ്പിക്കാതെ രക്ഷപ്പെടുന്നതിൽ വിദ​ഗ്ധനാണ് പ്രതിയെന്നും പോലീസ് പറയുന്നു. പോലീസിനെ കബളിപ്പിക്കാൻ നിരവധിതവണ ഫോൺനമ്പർ മാറിയാണ് ഉപയോഗിക്കുക. ബ്രാൻ്റഡ് വസ്ത്രങ്ങളും ഉൽപന്നങ്ങളും മാത്രം ഉപയോഗിക്കുന്ന ഇയാൾ മോഷ്ടിച്ച ബുള്ളറ്റിൽ സഞ്ചരിച്ചതാണ് പോലീസിന്റെ വലയിലാകാനിടയാക്കിയത്.  വിയ്യൂർ ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം ബുള്ളറ്റും പണവും ഫോണും മോഷ്ടിച്ചതിന് കഴിഞ്ഞവർഷം തൃക്കാക്കര പോലീസിന്റെ പിടിയിലായിരുന്നു. തുടർന്ന് കാക്കനാട് സബ്ജയിലിൽ നിന്നും പുറത്തിറങ്ങിയ ശേഷം കോഴിക്കോട് കേന്ദ്രീകരിച്ച് മോഷണം നടത്തുകയായിരുന്നു.

പകൽ സമയങ്ങളിൽ കറങ്ങി നടന്ന് മോഷ്ടിക്കാനുള്ള വീട് കണ്ടെത്തി രാത്രിയിൽ ഓപ്പറേഷൻ നടത്തുന്നതാണ് രീതി. മലപ്പുറം ജില്ലയിൽ ചേളാരിയിലും മോഷണത്തിനായി പോയതായി ഇസ്മായിൽ പോലീസിനോട് സമ്മതിച്ചു. കോഴിക്കോട് സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ആമോസ് മാമ്മൻ ഐപിഎസ് ൻ്റെ നിർദ്ദേശപ്രകാരം ടൗൺ അസിസ്റ്റന്റ് കമ്മീഷണർ പി. ബിജുരാജിൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും  മെഡിക്കൽ കോളേജ് സബ് ഇൻസ്പെക്ടർ കെ. രമേഷ് കുമാറും ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘമാണ് മെഡിക്കൽ കോളേജ് അസിസ്റ്റന്റ് കമ്മീഷണർ കെ.സുദർശൻ്റെ നിർദ്ദേശപ്രകാരം അന്വേഷണം നടത്തിയത്.  സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ എം.ഷാലു, എ.പ്രശാന്ത്കുമാർ, ഷാഫി പറമ്പത്ത്, സി.കെ.സുജിത്ത്, മെഡിക്കൽ കോളേജ് സബ്ബ് ഇൻസ്പെക്ടർ ഹരീഷ് ,സി.പി.ഒ അരുൺ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ പി.രവീന്ദ്രൻ സേവാഭാരതി വേദിയിൽ

0
മലപ്പുറം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ പി.രവീന്ദ്രൻ സേവാഭാരതി വേദിയിൽ. സേവാഭാരതി...

കെ.ജി. റെജി ജവഹർ ബാൽ മഞ്ച് പത്തനംതിട്ട ജില്ലാ ചെയർമാൻ

0
പത്തനംതിട്ട : കെ.ജി. റെജിയെ ജവഹർ ബാൽ മഞ്ചിൻ്റെ പത്തനംതിട്ട ജില്ലയുടെ...

കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയെന്ന് സിൻഡിക്കേറ്റ്

0
തിരുവനന്തപുരം: ഭാരതാംബ ചിത്ര വിവാദത്തിൽ കേരള സർവകലാശാല രജിസ്ട്രാറുടെ സസ്പെൻഷൻ റദ്ദാക്കിയെന്ന്...

സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി ; അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം

0
തിരുവനന്തപുരം: സ്‌കൂളുകളുടെ പുതിയ സമയക്രമത്തിന് അംഗീകാരമായി. വിദ്യാഭ്യാസ മന്ത്രിയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത്...