കൊല്ലങ്കോട്: കൊല്ലങ്കോട് സബ് രജിസ്ട്രാര്‍ ഓഫീസില്‍ മോഷണം നടത്തിയ പ്രതിയെ കൊല്ലങ്കോട് പോലീസ് അറസ്റ്റ് ചെയ്തു.
തൃശൂര്‍ പീച്ചി ആയോട് വി.വി. വിബിനെയാണ് (45) അറസ്റ്റ് ചെയ്തത്.ജൂലൈ 17ന് ഓഫീസിലെ വാതിലിന്‍റെ പൂട്ടു പൊട്ടിച്ച് അകത്ത് കടന്ന് അലമാരയില്‍ സൂക്ഷിച്ച 35,000 രൂപ വിലവരുന്ന കാമറ മോഷ്ടിച്ച കേസിലാണ് അറസ്റ്റ് ചെയ്തത്.തൃശൂര്‍, എറണാകുളം ജില്ലകളില്‍ നിരവധി മോഷണ കേസുകളില്‍ പ്രതിയാണ്. ചിറ്റൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സബ് രജിസ്ട്രാര്‍ ഓഫീസില്‍ മോഷണം നടത്തിയ പ്രതി അറസ്റ്റിൽ
RECENT NEWS
Advertisment