പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം ; മൂന്നര ലക്ഷം രൂപയും സ്വര്‍ണവും മോഷ്ടാക്കള്‍ കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : കൊല്ലം ചാത്തന്നൂരില്‍ പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം. മൂന്നര ലക്ഷം രൂപയും മൂന്നര പവന്‍ സ്വര്‍ണവുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. സംഭവത്തില്‍ രണ്ട് തമിഴ്നാട് സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു.‍‍ ചാത്തന്നൂ‍ര്‍ സ്റ്റേഷനില്‍ നിന്നും നോക്കിയാല്‍ കാണാവുന്ന ദൂരത്തിലുള്ള വീട്ടിലാണ് രാവിലെ പത്ത് മണിയോടെ മോഷണം നടന്നത്. കനകമന്ദിരത്തില്‍ ശ്യാം രാജിന്‍റെ വീടിന്‍റെ  വാതില്‍ കുത്തിത്തുറന്നാണ് കവര്‍ച്ച. സംഭവ സമയം വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ഭാര്യയെ ജോലി സ്ഥലത്തെത്തിച്ച്‌ മടങ്ങിയെത്തിയപ്പോഴാണ് ശ്യാമിന് മോഷണം നടന്ന കാര്യം മനസിലായത്. പിന്നാലെ പോലീസില്‍ പരാതി നല്‍കി.

വീടിന് സമീപം സംശയകരമായി കണ്ട രണ്ടു പേരുടെ ചിത്രങ്ങളും ശ്യാം പോലീസിന് കൈമാറിയിരുന്നു. ഇതാണ് പ്രതികളെ കണ്ടെത്താന്‍ സഹായകമായത്. ഈയടുത്ത് ജയില്‍ മോചിതരായ തിരിട്ടുഗ്രാമവാസികളാണ് മോഷണത്തിന് പിന്നിലെന്ന് പോലീസ് മനസിലാക്കി. തുടര്‍ന്ന് ഇവരുടെ ഫോണ്‍ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് മധുര സ്വദേശി പട്രായി സുരേഷ്, ട്രിച്ചി സ്വദേശി രാജ് കമല്‍ എന്നിവര്‍ പിടിയിലായത്. ഇവരില്‍ നിന്നും സ്വര്‍ണ്ണവും പണവും പോലീസ് പിടിച്ചെടുത്തു.

ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ്
പ്രമുഖ ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയ പത്തനംതിട്ട മീഡിയയില്‍ ജേര്‍ണലിസം പഠിച്ചവര്‍ക്ക് ഇന്റേൺഷിപ്പ് ചെയ്യുവാന്‍ അവസരം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ഇന്റേൺഷിപ്പ് നല്‍കുക.  പരിശീലന കാലത്ത് തങ്ങളുടെ കഴിവ് തെളിയിക്കുന്നവര്‍ക്ക് Eastindia Broadcasting Pvt. Ltd. ന്റെ കീഴിലുള്ള Pathanamthitta Media , News Kerala 24 എന്നീ ചാനലുകളില്‍  വെബ്‌ ജേര്‍ണലിസ്റ്റ്, അവതാരകര്‍, റിപ്പോര്‍ട്ടര്‍ തുടങ്ങിയ തസ്തികകളില്‍ ജോലി ലഭിക്കുന്നതിന് മുന്‍ഗണനയുണ്ടായിരിക്കും. താല്‍പ്പര്യമുള്ളവര്‍ ബയോഡാറ്റ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 94473 66263, 85471 98263, 0468 2333033.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ദീപ്തി കല്യാണിക്കെതിരെ അധിക്ഷേപ പരാമര്‍ശം : ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസ്

0
തൃശൂര്‍: യൂട്യൂബര്‍ ഹെലന്‍ ഓഫ് സ്പാര്‍ട്ടയ്‌ക്കെതിരെ കേസെടുത്ത് പോലീസ്. ട്രാന്‍സ് വുമണ്‍...

മോഡലായ യുവതിയെ വീട്ടിൽക്കയറി കുത്തിക്കൊന്നു ; ജിം പരിശീലകനായ പ്രതിയെ വെടിവെച്ച് പിടികൂടി പോലീസ്

0
ന്യൂഡൽഹി: മോഡലായ യുവതിയെ വീട്ടിൽക്കയറി കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ ഏറ്റുമുട്ടലിനൊടുവിൽ കീഴ്പ്പെടുത്തി...

കണ്ണൂർ ജില്ലാ ആശുപത്രി മോർച്ചറിയിൽ ഒന്നരമാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം തിരിച്ചറിഞ്ഞു ; മരിച്ചത് കായംകുളം...

0
കണ്ണൂർ: ജില്ലാ ആശുപത്രിയിൽ ഒന്നര മാസമായി സൂക്ഷിച്ചിരുന്ന മൃതദേഹം ബന്ധുക്കൾ ഏറ്റെടുത്തു....

കോഴിക്കോട്ടെ ആഭരണനിർമാണ ശാലയിൽനിന്ന് 44 പവൻ സ്വർണവുമായി ഇതര സംസ്ഥാന തൊഴിലാളി മുങ്ങി ;...

0
കോഴിക്കോട്: ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും സ്വര്‍ണവുമായി മുങ്ങിയ ഇതര സംസ്ഥാന...