വര്‍ക്കല: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍. വര്‍ക്കല ചിലക്കൂര്‍ വലിയ പള്ളിക്ക് സമീപം വട്ടവിള കടയില്‍ വീട്ടില്‍ റിയാസ് (29), ഭാര്യ പൂവത്തൂര്‍ മഞ്ചവിളാകം കൊല്ലയില്‍ ശ്രീവിലാസം വീട്ടില്‍ അന്‍സി (24) എന്നിവരാണ് അറസ്റ്റിലായത്. അയിരൂര്‍ ഇലകമണില്‍ പണികഴിപ്പിച്ച് കൊണ്ടിരിക്കുന്ന സുധീര്‍ഖാന്റെ വീട്ടിലെ ടെറസ്സിലൂടെ കയറി എക്സ്റ്റന്‍ഷന്‍ സ്റ്റിക്കും, കാന്തവും ഉപയോഗിച്ച് താക്കോല്‍കൂട്ടം കൈക്കലാക്കി വീടുതുറന്ന് അലമാര കുത്തിപ്പൊളിച്ച് 5 ലക്ഷം രൂപയും 3 പവന്‍ സ്വര്‍ണാഭരണങ്ങളും ഒമാന്‍ റിയാലുകളും മോഷണം നടത്തിയശേഷം ഇവര്‍ ഒളിവില്‍ പോവുകയായിരുന്നുവെന്ന് പോലീസ് പഞ്ഞു.
മോഷണം നടത്തിയ വീട്ടില്‍ പെയിന്റിംഗ് ജോലിക്കുവന്ന റിയാസ്, വീട്ടില്‍ പണം ഉണ്ടെന്ന് മനസ്സിലാക്കിയ ശേഷം ഭാര്യ അന്‍സിയുമായി സ്കൂട്ടറില്‍ വന്ന് മോഷണം നടത്തുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ചും ദൃശ്യങ്ങള്‍ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വര്‍ക്കല ഡിവൈ. എസ് .പി ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ അയിരൂര്‍ സബ് ഇന്‍സ്പെക്ടര്‍ രാജേഷ്, എ.എസ്. ഐ. ഇതിഹാസ് ജി. നായര്‍, പോലീസുകാരായ തുളസി, സജീവ്, ബിനു, ധന്യ എന്നിവരാണ് പ്രതികളെ പിടികൂടിയത്.