വീട് കുത്തിത്തുറന്ന് മോഷണം : ദമ്പതികള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

വര്‍ക്കല: വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ ദമ്പതികള്‍ അറസ്റ്റില്‍. വര്‍ക്കല ചിലക്കൂര്‍ വലിയ പള്ളിക്ക് സമീപം വട്ടവിള കടയില്‍ വീട്ടില്‍ റിയാസ് (29), ഭാര്യ പൂവത്തൂര്‍ മഞ്ചവിളാകം കൊല്ലയില്‍ ശ്രീവിലാസം വീട്ടില്‍ അന്‍സി (24) എന്നിവരാണ് അറസ്റ്റിലായത്. അയിരൂര്‍ ഇലകമണില്‍ പണികഴിപ്പിച്ച്‌ കൊണ്ടിരിക്കുന്ന സുധീര്‍ഖാന്റെ വീട്ടിലെ ടെറസ്സിലൂടെ കയറി എക്സ്റ്റന്‍ഷന്‍ സ്റ്റിക്കും, കാന്തവും ഉപയോഗിച്ച്‌ താക്കോല്‍കൂട്ടം കൈക്കലാക്കി വീടുതുറന്ന് അലമാര കുത്തിപ്പൊളിച്ച്‌ 5 ലക്ഷം രൂപയും 3 പവന്‍ സ്വര്‍ണാഭരണങ്ങളും ഒമാന്‍ റിയാലുകളും മോഷണം നടത്തിയശേഷം ഇവര്‍ ഒളിവില്‍ പോവുകയായിരുന്നുവെന്ന് പോലീസ് പഞ്ഞു.

മോഷണം നടത്തിയ വീട്ടില്‍ പെയിന്റിംഗ് ജോലിക്കുവന്ന റിയാസ്, വീട്ടില്‍ പണം ഉണ്ടെന്ന് മനസ്സിലാക്കിയ ശേഷം ഭാര്യ അന്‍സിയുമായി സ്കൂട്ടറില്‍ വന്ന് മോഷണം നടത്തുകയായിരുന്നു. മൊബൈല്‍ ഫോണ്‍ ടവര്‍ കേന്ദ്രീകരിച്ചും ദൃശ്യങ്ങള്‍ പരിശോധിച്ചും നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. വര്‍ക്കല ഡിവൈ. എസ് .പി ബാബുക്കുട്ടന്റെ നേതൃത്വത്തില്‍ അയിരൂര്‍ സബ് ഇന്‍സ്പെക്ടര്‍ രാജേഷ്, എ.എസ്. ഐ. ഇതിഹാസ് ജി. നായര്‍, പോലീസുകാരായ തുളസി, സജീവ്, ബിനു, ധന്യ എന്നിവരാണ് പ്രതികളെ പിടികൂടിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

സംസ്ഥാനത്ത് 10000 കോടിയുടെ വമ്പന്‍ നിക്ഷേപത്തിന് ടാറ്റ!

0
തിരുവനന്തപുരം: സംസ്ഥാനത്ത് നിക്ഷേപ സന്നദ്ധരായി ടാറ്റ. കേരളത്തിൽ കപ്പൽ നിർമ്മാണ മേഖലയിൽ...

കൊച്ചി തീരത്ത് മുങ്ങിയ ചരക്കു കപ്പൽ എംഎസ്സിഎൽസ3യിലെ ചാക്കുകൾ മത്സ്യത്തൊഴിലാളികൾ കരയ്ക്കെത്തിച്ചു

0
തിരുവനന്തപുരം: കൊച്ചി തീരത്ത് മുങ്ങിയ ചരക്കു കപ്പൽ എംഎസ്സിഎൽസ3യിലെ കണ്ടെയ്നറുകളിലെ ചാക്കുകൾ...

കെബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ് ലൈസൻസുമായി ബന്ധപ്പെട്ട വിവാദത്തിൽ ഗതാഗത വകുപ്പ് അടിയന്തര നടപടിക്ക്...

0
തിരുവനന്തപുരം: മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ഡ്രൈവിംഗ്...

തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ പ്രകാശനം നാളെ

0
തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ ടിക്കറ്റ് നാളെ മുഖ്യമന്ത്രി...