Thursday, November 30, 2023 2:52 am

കാമുകന്‍റെ സാമ്പത്തിക ബാധ്യത തീർക്കാൻ മുത്തശ്ശിയുടെ 17 പവൻ സ്വർണവും എട്ട് ലക്ഷവും കവർന്ന ചെറുമകളും കാമുകനും പിടിയിൽ

തൃശൂര്‍ : കാമുകന്‍റെ സാമ്പത്തിക ബാധ്യത തീർക്കാൻ മുത്തശ്ശിയുടെ 17 പവൻ സ്വർണവും എട്ട് ലക്ഷവും കവർന്ന ചെറുമകളും കാമുകനും പിടിയിൽ. പള്ളിപ്പുറം പുളിപ്പറമ്പിൽ സൗപർണിക (21), വെങ്ങിണിശ്ശേരി കൂട്ടാലക്കുന്ന് തലോണ്ട വീട്ടിൽ അഭിജിത് (21), എന്നിവരെയാണ് ചേർപ്പ് പോലീസ് പിടികൂടിയത്. കൂർക്കഞ്ചേരിയിലെ സ്വകാര്യ ബാങ്കിൽ നിന്നാണ് പുളിപ്പറമ്പിൽ ഭാസ്‌കരന്‍റെ ഭാര്യ ലീല (72) അറിയാതെ സൗപർണിക പണവും സ്വർണാഭരണങ്ങളും രണ്ട് തവണയായി തട്ടിയെടുത്തത്. ലീലയുടെ മൂത്തമകൻ സുരേഷിന്‍റെ മകളാണ് സൗപർണിക.

ncs-up
WhatsAppImage2022-07-31at72836PM
KUTTA-UPLO
previous arrow
next arrow

സുരേഷിന്‍റെ മരണശേഷം മാതാവ് പെൺകുട്ടിയെ ഉപേക്ഷിച്ചു. പിന്നീട് അമ്മൂമ്മയാണ് വളർത്തിയത്. ഹെൽത്ത് ഡിപ്പാർട്മെന്‍റ് ജീവനക്കാരനായിരുന്ന ലീലയുടെ ഭർത്താവ് ഭാസ്‌കരന്‍റെ മരണശേഷം കുടുംബപെൻഷൻ സ്വകാര്യബാങ്കിലെത്തുമായിരുന്നു. ബാങ്കുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം കൈകാര്യം ചെയ്തിരുന്നത് ബി.ബി.എക്കാരിയായ സൗപർണികയാണ്.

പണത്തോടൊപ്പം ലോക്കറിലും വീട്ടിലുമായുണ്ടായിരുന്ന സ്വർണ്ണവും സൗപർണ്ണിക തട്ടിയെടുത്ത് കാമുകന് നൽകുകയും പകരം റോൾഡ് ഗോൾഡ് ആഭരണങ്ങൾ വെയ്‌ക്കുകയും ചെയ്‌തു. തട്ടിയെടുത്ത പണവും സ്വർണവും സൗപർണിക അഭിജിത്തിന്‍റെ  സാമ്പത്തിക ബാധ്യത തീർക്കാനും വീട് പണി നടത്താനുമായി കൂർക്കഞ്ചേരിയിലെ സ്വകാര്യസ്ഥാപനത്തിൽ പണയം വെച്ചു. പഠനകാലത്ത് തുടങ്ങിയ പ്രണയമാണ് ഇരുവരുടേതും.

ലീല തൃശൂരിലെ ജുവലറിയിൽ പോയി പുതിയ കമ്മൽ വാങ്ങാൻ ശ്രമിച്ചപ്പോഴാണ് തട്ടിപ്പ് മനസിലായത്. തുടർന്ന് ലീല ഇളയമകൾ ഷീബയോട് വിവരം പറഞ്ഞു. മറ്റു സ്വർണ്ണാഭരണങ്ങൾ പരിശോധിച്ചപ്പോൾ അതും മുക്കാണെന്ന് കണ്ടെത്തി. തുടർന്ന് ഇവർ ചേർപ്പ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.

ncs-up
ALA-up
rajan-new
previous arrow
next arrow
Advertisment
shanthi--up
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

സംസ്ഥാനത്ത് കൊവിഡ് കേസുകൾ കൂടുന്നു ; ജില്ലകൾക്ക് ആരോഗ്യവകുപ്പിന്റെ നിർദ്ദേശം

0
തിരുവനന്തപുരം : സംസ്ഥാനത്തെ കൊവിഡ് കേസുകളിലെ നേരിയ വർധനയുടെ പശ്ചാത്തലത്തിൽ ജില്ലകൾക്ക്...

പമ്പ- നിലയ്ക്കൽ എന്നിവിടങ്ങളിൽ ക്യൂ സംവിധാനം ഏർപ്പെടുത്തി

0
പത്തനംതിട്ട :  ശബരിമല തീർഥാടനത്തോടനുബന്ധിച്ചു കെ എസ് ആർ ടി സി...

കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരായ കേസ് ; കടുത്ത നടപടികൾ ഡിസംബർ 14 വരെ...

0
കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നടത്തിയ പരാമർശത്തിൽ...

സർക്കാരിനും കണ്ണൂർ വിസിക്കും നിര്‍ണായകം, വിസി പുനർനിയമനത്തിനെതിരായ ഹ‍ർജിയിൽ വിധി നാളെ

0
കണ്ണൂർ: വിസി പുനർനിയമനത്തിന് എതിരായ ഹർജികളിൽ സുപ്രീം കോടതി നാളെ വിധി...