തീവണ്ടി യാത്രയ്‌ക്കിടെ അധ്യാപികയുടെ ലാപ്‌ടോപ് അടങ്ങിയ ബാഗ് കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ഷൊര്‍ണൂര്‍ : തീവണ്ടി യാത്രയ്‌ക്കിടെ അധ്യാപികയുടെ ലാപ്‌ടോപ് അടങ്ങിയ ബാഗ് കവര്‍ന്ന സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം കാരിക്കുഴി അമ്ബൂരി പറത്തിപട്ടരികത്ത് പുത്തന്‍വീട്ടില്‍ ജോണി ആന്റണി (46) ആണ് പിടിയിലായത് .

നാലിന് പുലര്‍ച്ചെ മലബാര്‍ എക്സ്പ്രസ്സില്‍ കാസര്‍കോട്‌ നീലേശ്വരം സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റിലെ സിസ്റ്റര്‍ ഡോ. കെ.എ. ജര്‍മ്മീനയുടെ (62) ബാഗ് നഷ്ടപ്പെട്ടിരുന്നു. പെരിയ കേന്ദ്രസര്‍വകലാശാലാ ഗണിതവിഭാഗം മേധാവിയാണ് ഡോ. കെ.എ. ജര്‍മ്മീന. ബാഗില്‍ 1.20 ലക്ഷം രൂപയുടെ ലാപ്‌ടോപ്പും ഹാര്‍ഡ് ഡിസ്‌കും ഉള്‍പ്പെടെയുള്ള സാധനങ്ങളുണ്ടായിരുന്നതായാണ് വെളിപ്പെടുത്തല്‍ .

നീലേശ്വരത്തു നിന്നും കോട്ടയത്തേക്കുള്ള യാത്രയ്‌ക്കിടെയായിരുന്നു ബാഗ് കവര്‍ച്ച. പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു സംഭവം. ഷൊര്‍ണൂര്‍ റെയില്‍വേ പോലീസില്‍ ഡോ. കെ.എ. ജര്‍മ്മീന നല്‍കിയ പരാതിയില്‍ ജില്ലാ ക്രൈം റെക്കോഡ് ബ്യൂറോ ഡിവൈ.എസ്.പി. എസ്. സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം.

തിരുവനന്തപുരത്തുനിന്ന്‌ കഴിഞ്ഞ ദിവസമാണ് ജോണി ആന്റണിയെ കസ്റ്റഡിയിലെടുത്തത്. ലാപ്‌ടോപ്പുള്‍പ്പെടെ നഷ്ടപ്പെട്ട ഉപകരണങ്ങളും ബാഗും കണ്ടെത്തിയതായി റെയില്‍വേ പോലീസ് അറിയിച്ചു .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയ നേതാവിന്റെ മകന്റെ വാഹനം ഇടിച്ചുണ്ടായ അപകടം; ഹൈദരാബാദിൽ യുവതിക്ക് ദാരുണാന്ത്യം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ നിന്നുള്ള രാജ്യസഭാംഗത്തിന്റെ മകന്‍ ഓടിച്ച കാര്‍ ഇടിച്ച് യുവതിക്ക്...

ബാങ്ക് ലോക്കറിൽ നിന്നും 81 ലക്ഷം രൂപയുടെ സ്വർണം കവർന്നു; മുൻ ഡെപ്യൂട്ടി മാനേജർ...

0
മുംബൈ: മുബെെയിലെ സ്വകാര്യ ബാങ്കിലെ ലോക്കറില്‍ നിന്ന് 81.8 ലക്ഷം രൂപ...

വിവാഹമോചനം നേടാതെ രണ്ടാമത് വിവാഹം കഴിച്ചെന്ന് പരാതി; ഭർത്താവിന്റെ വീടിന് മുന്നിൽ ഡോക്ടറുടെ കുത്തിയിരിപ്പ്...

0
തൃശൂർ: ഭർത്താവിന്റെ വീടിനു മുന്നിലെ ഒരു ഡോക്ടറുടെ ഒറ്റയാൾ സമരം സാമൂഹ്യ...

വിലക്കയറ്റം തടയാൻ കർശന നടപടി; 10 ലക്ഷം മെട്രിക് ടൺ പഞ്ചസാര ഇറക്കുമതി ചെയ്യാൻ...

0
ദില്ലി: പഞ്ചസാര വില വർധന നിയന്ത്രിക്കാനായി 10 ലക്ഷം മെട്രിക് ടൺ...