കോന്നി മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് മുന്നില്‍ മോഷണം : ഓട്ടോറിക്ഷയില്‍ നിന്നും പണവും രേഖകളും കവര്‍ന്നു

For full experience, Download our mobile application:
Get it on Google Play

കോന്നി : കോന്നി മെഡിക്കല്‍ കോളേജ് കാഷ്വാലിറ്റിക്ക് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ നിന്നും പണവും രേഖകളും മോഷ്ടാവ് അപഹരിച്ചു. കോന്നി കുമ്മണ്ണൂര്‍ സ്വദേശി ഇസഹാക്ക് മന്‍സിലില്‍ സെയ്ദ് ഇസഹാക്കിന്‍റെ ഓട്ടോ റിക്ഷയില്‍ നിന്നാണ് പണവും രേഖകളും മോഷ്ടിച്ചത്. 5,650 രൂപയും കുടുംബാംഗങ്ങളുടെ സുപ്രധാന രേഖകളും അടങ്ങിയ പേഴ്സും മോഷണം പോയിട്ടുണ്ട്. അമ്മയെ ആശുപത്രിയില്‍ കാണിക്കാന്‍ എത്തിയതായിരുന്നു സെയ്ദ്. കെ.എസ്.ആര്‍.റ്റി.സി ജീവനക്കാരനായിരുന്ന പിതാവിന്‍റെ മരണാനന്തര പെന്‍ഷന്‍ തുക കൈപ്പറ്റുന്നതുമായി ബന്ധപ്പെട്ട് സൂക്ഷിച്ചിരുന്ന രേഖകളാണ് നഷ്ടപ്പെട്ടത്. സെയ്ദിന്‍റെ ഭാര്യയുടെയും അമ്മയുടെയും സഹോദരിയുടെയും ആധാര്‍ കാര്‍ഡുകള്‍,റേഷന്‍ കാര്‍ഡുകള്‍, പെന്‍ഷന്‍ ബുക്ക്, പാന്‍ കാര്‍ഡ്, ഗ്യാസ് ബുക്ക് എന്നിവയും നഷ്ടപ്പെട്ട പേഴ്സില്‍ ഉണ്ടായിരുന്നു.

സംഭവം ശ്രദ്ധയില്‍പ്പെട്ടതിന് തൊട്ടുപിന്നാലെ കോന്നി മെഡിക്കല്‍ കോളേജിലെ സെക്യൂരിറ്റി ജീവനക്കാരെയും പോലീസ് എയ്ഡ്‌പോസ്റ്റിലും  സെയ്ദ് വിവരം അറിയിച്ചിരുന്നു എങ്കിലും ഇവരില്‍ നിന്നും നിഷേധാത്മകമായ സമീപനമാണ് ഉണ്ടായതെന്ന് സെയ്ദ് ആരോപിക്കുന്നു. ഇത് ഇവിടെ സ്ഥിരം സംഭവമാണെന്ന് പറഞ്ഞ് വിഷയം തള്ളികളഞ്ഞതായും ഇയാള്‍ ആരോപിക്കുന്നു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി മോഷണങ്ങളാണ് കോന്നി മെഡിക്കല്‍ കോളേജ് പരിസരത്ത് നടന്നിട്ടുള്ളത്. ഇവിടുത്തെ സി.സി.ടി.വി ക്യാമറകള്‍ പലതും തകരാറില്‍ ആണെന്നും ആക്ഷേപമുയരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...